മണ്ണാർക്കാട് സ്വദേശി നജിം നൽകിയ പരാതിയിലാണ് പാലക്കാട് ഉപഭോക്തൃ കോടതിയുടെ നിർണായക ഉത്തരവ്
രാത്രിയിൽ യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താതെ പോയ സംഭവത്തിൽ കെഎസ്‌ആർടിസിയോട് വൻതുക പിഴ നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. പരാതിക്കാരന് കെഎസ്‌ആർടിസി 15,000 രൂപയാണ് പിഴ വിധിച്ചത്. മണ്ണാർക്കാട് സ്വദേശി നജിം നൽകിയ പരാതിയിലാണ് പാലക്കാട് ഉപഭോക്തൃ കോടതിയുടെ നിർണായക ഉത്തരവ്.
പറവൂർ ഷാപ്പും പടിയിൽ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. രാത്രി കെഎസ്‌ആർടിസി ബസിൽ യാത്ര ചെയ്യവെ യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താതെ പോവുകയായിരുന്നു. രാത്രിയിൽ യാത്രക്കാരൻ ആവശ്യപ്പെട്ടാൽ കെഎസ്‌ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്ന ഉത്തരവ് കെഎസ്‌ആർടിസി പാലിക്കാതിരുന്നതാണ് തിരിച്ചടിയായത്.
ALSO READ: പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി