ഡൽഹി കോച്ചിങ് സെൻ്റർ അപകടം: രണ്ട് പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭിഷേക് ഗുപ്തയ്ക്കും റൗസ് ഐഎഎസ് സ്റ്റഡി സർക്കിളിലെ കോ-ഓർഡിനേറ്റർ ദേശ്പാൽ സിങ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്
ഡൽഹി കോച്ചിങ് സെൻ്റർ അപകടം: രണ്ട് പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി
Published on


ഡൽഹി രജീന്ദർ നഗർ ബേസ്‌മെൻ്റ് ദുരന്തത്തിൽ കോച്ചിങ്ങ് സെൻ്ററിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്കും കോ-ഓർഡിനേറ്റർക്കും ജാമ്യം നൽകി ഡൽഹി കോടതി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഭിഷേക് ഗുപ്തയ്ക്കും റൗസ് ഐഎഎസ് സ്റ്റഡി സർക്കിളിലെ കോ-ഓർഡിനേറ്റർ ദേശ്പാൽ സിങ് എന്നിവർക്ക് ഡിസംബർ ഏഴ് വരെ ജാമ്യം അനുവദിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഡൽഹി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അഞ്ജു ബജാജ് ചന്ദന പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോർട്ട്.

ALSO READ: ആറ് വയസ്സുകാരിക്ക് നേരെ പീഡനശ്രമം; രക്ഷകരായി എത്തി വാനരസംഘം

ജൂലൈ മാസമാണ് കനത്ത മഴയെത്തുടർന്ന് ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയത്. അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു. എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചവരിൽ ഒരാൾ. മറ്റു രണ്ടുപേർ തെലങ്കാന, ഉത്തർപ്രദേശ് സ്വദേശികളാണെന്നും അധികൃതർ അറിയിച്ചു. സംഭവ സമയത്ത് 40 വിദ്യാർഥികളാണ് ഇവിടെ ഉണ്ടായിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com