fbwpx
വിധവയുടെ പേരിൽ 35 ലക്ഷം രൂപയുടെ വ്യാജ വായ്പ; കരുവന്നൂർ സഹകരണ ബാങ്ക് മുൻ മാനേജർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
logo

ന്യൂസ് ഡെസ്ക്

Posted : 29 Dec, 2024 09:45 AM

ആദ്യമായാണ് സ്വകാര്യവ്യക്തിയുടെ പരാതിയിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കോടതി ഉത്തരവ് വരുന്നത്

KERALA


വിധവയുടെ പേരിൽ 35 ലക്ഷം രൂപയുടെ വ്യാജ വായ്പയെടുത്ത കേസിൽ കരുവന്നൂർ സഹകരണ ബാങ്ക് മുൻ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മൂർക്കനാട് പൊയ്യാറ ഗൗതമന്റെ ഭാര്യ ജയ്ഷ നൽകിയ പരാതിയിലാണ് കോടതി നടപടി. വ്യാജവായ്പയുടെ പേരിൽ, മുൻ മാനേജർ ബിജു കരീം 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് യുവതിയുടെ പരാതി. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആദ്യമായാണ് സ്വകാര്യവ്യക്തിയുടെ പരാതിയിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കോടതി ഉത്തരവ് വരുന്നത്.

പൊലീസിൽ പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 2013ൽ യുവതി കരുവന്നൂർ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. അത് 2018ൽ അടച്ചു തീർക്കുകയും ചെയ്തു. എന്നാൽ 2022ൽ ബാങ്ക് ഉദ്യോഗസ്ഥർ എത്തി നോട്ടീസ് നൽകിയപ്പോഴാണ് വ്യാജ വായ്പയുടെ വിവരം അറിയുന്നത്.


ALSO READ: തിരുവനന്തപുരത്ത് 18 കോടിയുടെ നിക്ഷേപ തട്ടിപ്പ്; വിവിധ സ്റ്റേഷനുകളിലായി പരാതി പ്രവാഹം; മുഖ്യപ്രതി പിടിയിൽ


2013, 2015, 2016 വർഷങ്ങളിലായി 35 ലക്ഷത്തിന്റെ വായ്പയെടുത്തെന്നായിരുന്നു ബാങ്കുകാർ പറഞ്ഞത്. തുടർന്ന് ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് യുവതി പൊലീസിലും ക്രൈംബ്രാഞ്ചിലും പരാതിപ്പെട്ടെങ്കിലും, നടപടിയുണ്ടായില്ല. ഇഡി അന്വേഷണത്തിന് പിന്നാലെ 334 കോടിയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ബിജു കരീം.



KERALA
"വേടനോട് കാണിച്ചത് വലിയ അനീതി"; അറസ്റ്റിനെ വിമർശിച്ച് വനം വകുപ്പ് മുൻ മേധാവി
Also Read
user
Share This

Popular

WORLD
KERALA
WORLD
ഇസ്രയേലിൽ കാട്ടുതീ പടരുന്നു; നിരവധി പേർക്ക് പരിക്ക്, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി