കൊടകര കുഴൽപ്പണക്കേസ്; ഇഡി അന്വേഷിക്കണമെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ

പക്ഷേ കേസിൽ അന്വേഷണം നടത്താതെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ഇഡി എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നു.
കൊടകര കുഴൽപ്പണക്കേസ്; ഇഡി അന്വേഷിക്കണമെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ
Published on


കൊടകര കുഴൽപ്പണക്കേസ് ഇഡി അന്വേഷിക്കണമെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയുടെ വിശദീകരണം ജനം അംഗീകരിക്കില്ല. ബിജെപിയുടെ തീരുമാനങ്ങൾ ഇഡി നടപ്പിലാക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്റെ വെളിപ്പെടുത്തലിൽ ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തേ തന്നെ പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തേണ്ടത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. പക്ഷേ കേസിൽ അന്വേഷണം നടത്താതെ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ഇഡി എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നു.


ആറു ചാക്കുകളിൽ ഇലക്ഷൻ സാമഗ്രികൾ എന്ന പേരിൽ പണം എത്തിച്ചു എന്നതാണ് വെളിപ്പെടുത്തൽ. പണം എത്തിച്ച ആളെ ജില്ലാ അധ്യക്ഷൻ സംസ്ഥാന അധ്യക്ഷനും പരിചയപ്പെടുത്തി. ഓഫീസ് അടക്കരുതെന്നും അവർക്ക് താമസസൗകര്യം ഒരുക്കണമെന്നതടക്കം പറഞ്ഞുവെന്നുമാണ് സതീശൻ പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Also Read; തിരൂർ സതീശ് സിപിഎമ്മിൻ്റെ ടൂൾ; ആരോപണത്തിന് പിന്നിൽ എകെജി സെൻ്ററെന്ന് ശോഭ സുരേന്ദ്രൻ

കഴിഞ്ഞ ദിവസമാണ് കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് കുഴല്‍പ്പണം എത്തിച്ചതെന്നാണ് ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ ബിജെപിയുടെ പ്രധാന നേതാക്കങക്കെതിരെ ആരോപണവുമായി സതീശ് വീണ്ടും പ്രതികരിച്ചിരുന്നു.


അതേ സമയം ബിജെപി നേതാവ് സന്ദീപ് വാര്യരുടെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകളോടും എം. വി. ഗോവിന്ദൻ പ്രതികരിച്ചു. സന്ദീപ് വാര്യർ ബിജെപിയുമായി തെറ്റി നിൽക്കുന്നതിന്റെ പേരിൽ സിപിഐഎമ്മിൽ ചേരുന്നത് സാധ്യമല്ലെന്നായിരുന്നു മറുപടി.പാർട്ടിയുമായി ചേർന്ന് സന്ദീപിന് പ്രവർത്തിക്കാം. ആരോക്കെ വരുന്നു എന്ന് നോക്കാം. വരാത്തിടത്തോളം കാലം വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com