മുസ്ലിം ലീഗിനോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൃദു സമീപനം; എതിർക്കുന്നത് ലീഗിൻ്റെ അവസരവാദ-കച്ചവട രാഷ്ട്രീയത്തെ മാത്രം: പി. ജയരാജൻ

പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് ലീഗിനെയും മറ്റു മതസംഘടനകളേയും വലിച്ചിഴക്കേണ്ടതില്ലെന്ന് പി. ജയരാജൻ വ്യക്തമാക്കി
മുസ്ലിം ലീഗിനോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൃദു സമീപനം; എതിർക്കുന്നത് ലീഗിൻ്റെ അവസരവാദ-കച്ചവട രാഷ്ട്രീയത്തെ മാത്രം: പി. ജയരാജൻ
Published on

മുസ്ലിം ലീഗ്- കമ്മ്യൂണിസ്റ്റ് ബന്ധത്തെ കുറിച്ച് പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. മുസ്ലിം ലീഗിനോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൃദു സമീപനമാണെന്നും, അന്ധമായ വിരോധമില്ലെന്നും പി. ജയരാജൻ പറഞ്ഞു. ലീഗിൻ്റെ അവസരവാദ-കച്ചവട രാഷ്ട്രീയത്തെ മാത്രമാണ് എതിർക്കുന്നത്. കോൺഗ്രസാണ് ലീഗിനെ അന്നും ഇന്നും മാറ്റി നിർത്തുന്നത്.

മുസ്ലിം ലീഗിനെ രാഷ്ട്രീയ ഇസ്ലാമുമായി ലീഗിനെ കൂട്ടിക്കെട്ടേണ്ടതില്ലെന്നും, പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് ലീഗിനെയും മറ്റു മതസംഘടനകളേയും വലിച്ചിഴക്കേണ്ടതില്ലെന്നും പി. ജയരാജൻ വ്യക്തമാക്കി. "ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും ഒരേ ആശയങ്ങളാണ് ഉയർത്തുന്നത്. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും നടത്തുന്ന രാഷ്ട്രീയ ഇസ്ലാമിനെ മാത്രമാണ് കമ്മ്യൂണിറ്റ് പാർട്ടി എതിർക്കുന്നത്", ജയരാജൻ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയും, എസ്‌ഡിപിഐയുമാണ് പ്രത്യക്ഷമായി പൊളിറ്റിക്കൽ ഇസ്ലാമിനെ പിന്തുണക്കുന്നത്. പൊളിറ്റിക്കൽ ഇസ്ലാമിനെ എതിർക്കുന്നവരെ ഇസ്‌ലാം വിരുദ്ധനാക്കുന്നത് പതിവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. സംഘപരിവാർ ശക്തികൾക്ക് സഹായം നൽകുന്നവരാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വരാഷ്ട്രവാദികളും പരസ്പര സഹായസംഘങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും മാവോയിസ്റ്റുകളുടെ കവർ ഓർഗനൈസേഷനുകളായി പ്രവർത്തിക്കുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com