"നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കി"; എൻ.എൻ. കൃഷ്ണദാസിന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ചില പ്രസ്താവനയിലാണ് കൃഷ്ണദാസിനെതിരെ വിമർശനാത്മക പരാമർശം ഉണ്ടായത്
"നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കി"; 
എൻ.എൻ. കൃഷ്ണദാസിന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
Published on


സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിനിടെ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസിന് രൂക്ഷ വിമർശനം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ചില പ്രസ്താവനയിലാണ് പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ കൃഷ്ണദാസിനെതിരെ വിമർശനാത്മക പരാമർശം ഉണ്ടായത്.

ഉപതെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസ്താവനകൾ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രസ്താവനകൾ പാർട്ടിയിലും അണികൾക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

പാലക്കാടെ ട്രോളി വിവാദത്തിൽ, പെട്ടി വിഷയം ഒഴിവാക്കണമെന്നും, ജനകീയ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും എൻ.എൻ.കൃഷ്ണദാസ് ആവർത്തിച്ച് പറഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പെട്ടി വിവാദം തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്ന് പറഞ്ഞപ്പോഴും, ഇതിന് വിപരീതമായി കൃഷ്ണദാസ് പറഞ്ഞതാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com