fbwpx
പൊലീസ് ചമഞ്ഞ് വീഡിയോ കോൾ വഴി തട്ടിപ്പ്; ഫറോക്കിൽ ദമ്പതികൾക്ക് നഷ്ടമായത് 50,000 രൂപ
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Oct, 2024 06:31 PM

നിരപരാധികളായ ഒട്ടേറെ പേർ ഹവാലാ ഇടപാടുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും അതുകൊണ്ട് മുംബൈ ക്രൈംബ്രാഞ്ച് ടീമാണ് ഈ കേസ് അന്വേഷിക്കുന്നതെന്നും തട്ടിപ്പുകാർ വീഡിയോ കോളിലൂടെ പറഞ്ഞു

KERALA



വീഡിയോ കോൾ വഴി പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് ഫറോക്ക് സ്വദേശികളായ ദമ്പതികളിൽ നിന്നും പണം തട്ടിയതായി പരാതി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫറോക്ക് സ്വദേശികളായ ദമ്പതികൾ ഉപയോഗിക്കുന്ന സിമ്മിൻ്റെ ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് ഹവാല തീവ്രവാദ പ്രവർത്തനങ്ങൾക്ക് അക്കൗണ്ട് വഴി പണം ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു തട്ടിപ്പ് സംഘം പറഞ്ഞത്. പൊലീസ് യൂണിഫോം ധരിച്ചായിരുന്നു വീഡിയോ കോൾ നടത്തിയത്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മലയാളത്തിലും പ്രതികൾ സംസാരിച്ചെന്ന് ദമ്പതികൾ പറഞ്ഞു. നിരപരാധികളായ ഒട്ടേറെ പേർ ഹവാലാ ഇടപാടുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും അതുകൊണ്ട് മുംബൈ ക്രൈംബ്രാഞ്ച് ടീമാണ് ഈ കേസ് അന്വേഷിക്കുന്നതെന്നും തട്ടിപ്പുകാർ വീഡിയോ കോളിലൂടെ പറഞ്ഞു.

ALSO READ: തൃശൂർ പൂരത്തിലെ ഒത്തുകളിക്ക് പാലക്കാട് തിരിച്ചടിയുണ്ടാകും:ഷാഫി പറമ്പിൽ

വെരിഫൈ ചെയ്യാൻ അയച്ചു തരുന്ന അക്കൗണ്ടിലേക്ക് ഉടൻ പണം നിക്ഷേപിക്കണം എന്നായിരുന്നു വീഡിയോ കോൾ വഴി വന്ന സന്ദേശം. പണം അയച്ചു കഴിഞ്ഞാൽ ട്രഷറി വഴി ഇടപാട് നടത്തിയ സംഭവത്തിൻ്റെ ഉറവിടം കണ്ടെത്തുകയും തുടർന്ന് പണം തിരിച്ചയക്കുമെന്നും തട്ടിപ്പ് സംഘം ദമ്പതികളെ വിശ്വസിപ്പിച്ചു. ഒരിക്കലും കേരള പൊലീസിനെയോ മറ്റാരെയോ ഈ വിവരം അറിയിക്കരുതെന്നും പറഞ്ഞു. അറിയിച്ചു കഴിഞ്ഞാൽ കേസിൽ പെടുമെന്ന് പറഞ്ഞ് ദമ്പതികളെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് നാല് ലക്ഷം രൂപ അവർ നൽകിയ അക്കൗണ്ടിലേക്ക് അയക്കാനായി ബാങ്കിൽ എത്തിയെങ്കിലും, പണം ഒന്നിച്ച് അയക്കാനുള്ള സാങ്കേതിക തടസ്സം ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് തത്കാലം 50,000 രൂപ അയക്കുകയായിരുന്നു. സന്ദേശപ്രകാരം അരലക്ഷം രൂപ അയച്ചു കഴിഞ്ഞപ്പോൾ അക്കൗണ്ടിൽ നാല് ലക്ഷം രൂപ കൂടെ ഉണ്ടെന്നും മുഴുവൻ തുകയും അയക്കണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.

ALSO READ: കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; മരണം രണ്ടായി


സംശയം തോന്നിയ ദമ്പതികൾ ബന്ധുക്കളെ സമീപിക്കുകയും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഉടനെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ സിദ്ദീഖിൻ്റെ നേതൃത്വത്തിൽ സൈബർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

KERALA
മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, ശരീരത്തിൽ മറ്റു പരിക്കുകൾ; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ ഐവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
Also Read
user
Share This

Popular

KERALA
KERALA
പ്രതി ഒളിവിൽ കഴിഞ്ഞത് സുഹൃത്തിൻ്റെ വീട്ടിൽ, സാഹസികമായി പിന്തുടർന്ന് പൊലീസ്; അഭിഭാഷകയെ മർദിച്ച ബെയിലിൻ ദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി