ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി
ഇന്ത്യയുടെ ഡി.ഗുകേഷ് ലോക ചെസ് ചാംപ്യന്‍. ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ചൈനീസ് താരം ഡിങ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോക ചാംപ്യനായത്. 14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിൻ്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്.
ALSO READ: 2034 ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍; 2030 ല്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ വേദിയാകും
പതിനെട്ട് വയസുകാരനായ ഗുകേഷ് ലോക ചെസ് ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ റെക്കോര്‍ഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്. വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യന്‍ താരം പരാജയപ്പെടുത്തുകയായിരുന്നു.
ALSO READ: മാഞ്ചസ്റ്റർ സിറ്റി തന്റെ അവസാന ക്ലബ്ബായിരിക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെപ് ഗ്വാർഡിയോള
വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗുകേഷ്. വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും (6.5-6.5) ഒപ്പത്തിനൊപ്പമായിരുന്നു. ടൈ ബ്രേക്കറിലേക്ക് പോയാൽ ലിറന് മുൻതൂക്കം ലഭിക്കാനായിരുന്നു സാദ്ധ്യതയെന്ന് മുതിർന്ന താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇന്നത്തെ മത്സരം ജയിച്ചതോടെ ഗുകേഷ് ലോക കിരീടത്തിൽ മുത്തമിടുകയായിരുന്നു.