മ്യാന്‍മാറിലെ ഭൂകമ്പത്തില്‍ മരണ സംഖ്യ 150 കടന്നു; തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

വലിയ നാശനഷ്ടങ്ങളുണ്ടായ ഭൂകമ്പത്തിലെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മ്യാന്‍മാറിലെ ഭൂകമ്പത്തില്‍ മരണ സംഖ്യ 150 കടന്നു; തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍
Published on

മ്യാന്മാറില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 150 കടന്നു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

വലിയ നാശനഷ്ടങ്ങളുണ്ടായ ഭൂകമ്പത്തിലെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മാറിന്റെ തലസ്ഥാനമായ നയ്പിഡാവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. മണ്ടാലെയില്‍ പള്ളി തകര്‍ന്ന് നിസ്‌കരിക്കാനെത്തിയ സമയത്താണ് ഭൂകമ്പമുണ്ടായത്. മ്യാന്‍മാറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ തായ് ലന്റിലടക്കം അനുഭവപ്പെട്ടു. പന്ത്രണ്ട് തുടര്‍ചലനങ്ങളാണ് തായ് ലന്റില്‍ അനുഭവപ്പെട്ടത്. ബാങ്കോക്കില്‍ മെട്രോ, റെയില്‍ സര്‍വീസുകള്‍ റദ്ദാക്കി. തായ് ലന്റില്‍ എട്ട് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ മ്യാന്‍മാറില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരിക്കാമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com