പഹൽഗാം ആക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്തു. നിരപരാധികളെ അക്രമിച്ചവർക്ക് മാത്രമാണ് തിരിച്ചടി നൽകിയത്. പാകിസ്താൻ പൗരന്മാരെയോ, ജനവാസ മേഖലയോ ഇന്ത്യ ലക്ഷ്യം വച്ചില്ല.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയിൽ പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷൻ സിന്ദൂറിലൂടെ സേനകൾ ചരിത്രം സൃഷ്ടിച്ചു. കൃത്യതയോടെയായിരുന്നു സേനയുടെ തിരിച്ചടി. ഇന്ത്യ വിനിയോഗിച്ചത് പ്രതികരിക്കാനുള്ള അവകാശമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു
പഹൽഗാം ആക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്തു. സേനയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയ പ്രധാനമന്ത്രിക്കും, ഇന്ത്യൻ സൈന്യത്തിനും പ്രതിരോധ മന്ത്രി നന്ദി പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്തു. നിരപരാധികളെ അക്രമിച്ചവർക്ക് മാത്രമാണ് തിരിച്ചടി നൽകിയത്. പാകിസ്താൻ പൗരന്മാരെയോ, ജനവാസ മേഖലയോ ഇന്ത്യ ലക്ഷ്യം വച്ചില്ല.
പകിസ്താനിലെ ഭീകര ക്യാമ്പുകളാണ് തകർത്തത്.പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അനുയോജ്യമായ മറുപടി നൽകിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.