70 മണ്ഡലങ്ങൾ, അപ്രതീക്ഷിത ജനവിധികൾ; ചരിത്രം ആവർത്തിക്കുമോ? ഡൽഹിയിലെ തെരഞ്ഞെടുപ്പു ഫലം

നോർത്ത് ഈസ്റ്റ് സൽഹിയിലെ 7 മണ്ഡലങ്ങൾ. സൗത്തിൽ രണ്ട്. നോർത്ത് വെസ്റ്റിൽ ഒന്ന്. ഇത്രയും മണ്ഡലങ്ങളിലാണ് കോൺഗ്രസ് പ്രതീക്ഷ. ഇവ കോൺഗ്രസ് പിടിച്ചാൽ കഷ്ടത്തിലാകുന്നത് ആംആദ്മി പാർട്ടി ആയിരിക്കും
70 മണ്ഡലങ്ങൾ, അപ്രതീക്ഷിത ജനവിധികൾ; ചരിത്രം ആവർത്തിക്കുമോ? ഡൽഹിയിലെ തെരഞ്ഞെടുപ്പു ഫലം
Published on

കേരളത്തിൻ്റെ പകുതി മാത്രം മണ്ഡലങ്ങളെ ഡൽഹിയിലുള്ളൂ. പക്ഷേ, ആ എഴുപതു മണ്ഡലങ്ങളും ഒൻപതു സ്വഭാവ സവിശേഷതകൾ ഉള്ളവയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ഒഴികെ, തീർത്തും ഭിന്ന വിധികളാണ് ഈ മേഖലകളിൽ നിന്നുണ്ടായതെല്ലാം.
ഡൽഹിയിൽ എവിടെയാണ് ന്യൂഡൽഹി എന്നു സംശയിക്കുന്നവർ ഉണ്ടാകും. അതൊരു ജില്ലയുടേയും മണ്ഡലത്തിൻ്റേയും മാത്രം പേരല്ല. നിർണായകമായ 8 മണ്ഡലങ്ങൾ ഉള്ള ഒരു മേഖല കൂടിയാണ് അത്.

അരവിന്ദ് കേജരിവാൾ മൽസരിക്കുന്ന ന്യൂ ഡൽഹി ഒരു മണ്ഡലത്തിൻ്റെ പേരു മാത്രമല്ല. ആ ജില്ലയും ന്യൂഡൽഹിയാണ്. ഇന്ത്യയിൽ അർബനൈസേഷൻ, അഥവാ നഗരവൽക്കരണം , ഏറ്റവും അധികം എത്തിയ പ്രദേശമാണ്. ജനസംഘകാലം മുതൽ ഹിന്ദുത്വയുടെ പ്രഖ്യാപിത ഭൂമി. അവിടെയാണ് 2013ലും, 2015 ലും, 2020 ലും ആം ആദ്മി പാർട്ടി ഉജ്വല വിജയം നേടിയത്.

ന്യൂഡൽഹി പിടിച്ചാൽ ഡൽഹി കിട്ടി എന്നാണ് ചൊല്ല് തന്നെ. ഗ്രേറ്റർ കൈലാസ്, ജംഗ്പുര, കസ്തൂർബ നഗർ, മാളവ്യ നഗർ, ഓഖ്ല മണ്ഡലങ്ങളും ഈ മേഖലയിലാണ്. മലയാളികൾ നിരവധിയുള്ള ആർ കെ പുരവും ഇവിടെത്തന്നെ. ഇത്തവണ ബി ജെ പി ഏറ്റവും ശക്തമായ പ്രചാരണം നടത്തുന്നതും ന്യൂഡൽഹി മേഖല കേന്ദ്രീകരിച്ചാണ്.

നോർത്ത് ഈസ്റ്റ് സൽഹിയിലെ 7 മണ്ഡലങ്ങൾ. സൗത്തിൽ രണ്ട്. നോർത്ത് വെസ്റ്റിൽ ഒന്ന്. ഇത്രയും മണ്ഡലങ്ങളിലാണ് കോൺഗ്രസ് പ്രതീക്ഷ. ഇവ കോൺഗ്രസ് പിടിച്ചാൽ കഷ്ടത്തിലാകുന്നത് ആംആദ്മി പാർട്ടി ആയിരിക്കും.

ബാബർപൂർ , ഘോണ്ട, കർവാൾ നഗർ, മുസ്തഫാബാദ്, സീലാം പൂർ, സീമാപുരി - ഈ മണ്ഡലങ്ങൾ എല്ലാം നോർത്ത് ഈസ്റ്റ് മേഖലയിലാണ്. 40 ശതമാനം വരെ മുസ്ലിം വോട്ടർമാർ ഉള്ള സ്ഥലം. ബിജെപിയെ തടയാൻ കഴിഞ്ഞ 2 തെരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തവരാണ് ഏറെയും. കേജ്രിവാൾ സനാതന ധർമ രക്ഷ പ്രഖ്യാപിച്ചതോടെ ഇവർ കോൺഗ്രസിലേക്കു തിരിയുമോ എന്നാണ് ചോദ്യം. രാഹുൽ ഗാന്ധി പ്രചാരണം തുടങ്ങിയതും ഇവിടെയാണ്. നോർത്ത് വെസ്റ്റിലെ സുൽത്താൻ പൂർ, സൗത്തിലെ അംബേദ്കർ നഗർ, തുഗ്ലക്കാ ബാദ് തുടങ്ങിയവയും കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നു.

കോൺഗ്രസ് ഇത്തവണ നേട്ടമുണ്ടാക്കിയാൽ ക്ഷീണം ആം ആദ്മി പാർട്ടിക്ക് ആയിരിക്കും. ബി ജെ പി പ്രതീക്ഷിക്കുന്നത് അത്തരമൊരു നീക്കമാണ്. കോൺഗ്രസിനെ വളർത്തി ആം ആദ്മി പാർട്ടിയുടെ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യം ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം മുതൽ റാലികളിൽ വരെ കാണാം.
.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com