പ്രചാരണച്ചൂടിൽ ഡൽഹി; രാഹുലിനെയും പ്രിയങ്കയേയും ഇറക്കി കരുത്തുകാട്ടാൻ കോൺഗ്രസ്

ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുൽ പ്രചാരണം നടത്തും. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന അൽക ലാംബയ്ക്ക് വേണ്ടി പ്രിയങ്ക ഗാന്ധി റോഡ് ഷോ സംഘടിപ്പിക്കും.
പ്രചാരണച്ചൂടിൽ ഡൽഹി; രാഹുലിനെയും പ്രിയങ്കയേയും  ഇറക്കി കരുത്തുകാട്ടാൻ കോൺഗ്രസ്
Published on

ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുകയാണ്. കോൺഗ്രസ് ക്യാമ്പിന് ആത്മവിശ്വാസം പകരാൻ അടുത്ത ആഴ്ച മുതൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സജീവമാകുന്നതോടെ താരപരിവേഷവും പ്രചാരണത്തിന് കൈവരും. അതിനിടെ ആം ആദ്മി -ബിജെപി തർക്കം അനുദിനം രൂക്ഷമാവുകയാണ്.


നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാർഥികൾ തിരക്കിട്ട പ്രചരണത്തിലാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമം. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പ്രചാരണത്തിന് എത്തും. രാഹുൽ ഗാന്ധിയെയും പ്രിയങ്കയും മുൻനിർത്തി കൊണ്ടുള്ള പ്രചാരണത്തിനാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നത്.

ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുൽ പ്രചാരണം നടത്തും. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന അൽക ലാംബയ്ക്ക് വേണ്ടി പ്രിയങ്ക ഗാന്ധി റോഡ് ഷോ സംഘടിപ്പിക്കും. ഇതിനിടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയപ്പോള്‍ ഗുണമുണ്ടായത് ബിജെപിക്കാണെന്നും കോൺഗ്രസ്‌ ആരോപിച്ചു


അതേസമയം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ 981 പേരാണ് നാമനിര്‍ദേശപത്രിക നല്‍കിയത്.പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മറ്റന്നാളാണ്. അതിനിടെ ആം ആദ്മി പാർട്ടിയുടെ ഡോക്യുമെന്ററി പ്രദർശനം പൊലീസ് തടസ്സപ്പെടുത്തിയെന്ന് ആം ആദ്മി പാർട്ടി പരാതി ഉന്നയിച്ചു.ആം ആദ്മി നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നിലെ രഹസ്യങ്ങളാണ് ഡോക്യുമെന്ററിയിലെന്നും ബിജെപി ഡോക്യുമെന്ററിയെ ഭയക്കുന്നതായും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com