അതിരുവിട്ട ഓണാഘോഷം: കോഴിക്കോട് ഫാറൂഖ് കോളേജിലെ വാഹന ഘോഷയാത്രയിൽ കേസ് എടുത്ത് മോട്ടോർ വാഹന വകുപ്പ്

അപകടകരമാം വിധം വാഹനമോടിച്ചതിനടക്കം വകുപ്പ് ചേർത്താണ് മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തത്.
അതിരുവിട്ട ഓണാഘോഷം: കോഴിക്കോട് ഫാറൂഖ് കോളേജിലെ വാഹന ഘോഷയാത്രയിൽ  കേസ് എടുത്ത് മോട്ടോർ വാഹന വകുപ്പ്
Published on
Updated on

കോഴിക്കോട് ഫാറൂഖ് കോളേജിൽ വിദ്യാർഥികളുടെ അതിരുവിട്ട ഓണാഘോഷം. ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് നടത്തിയ വാഹന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു. ഘോഷയാത്രയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് അപകടകരമായ രീതിയിൽ റോഡിലൂടെ ഘോഷയാത്ര നടത്തി. കൂട്ടമായി വാഹനങ്ങൾ നിരത്തി ഗതാഗത തടസവും സൃഷ്ടിച്ചു‌‌‌‌.

അപകടകരമാം വിധം വാഹനമോടിച്ചതിനടക്കമുള്ള വകുപ്പ് ചേർത്താണ് മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തത്. വാഹനങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Related Stories

എം. സ്വരാജ്
ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി
Actress Marina Michael against Pearly Mani
"ജനരോഷത്തിനു മുന്നിൽ സംഘ പരിവാറിന് പിടിച്ചുനിൽക്കാനാവില്ല: പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേരളത്തിലും കേസെടുക്കുന്നു"
News Malayalam 24x7
newsmalayalam.com