മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ബി. മഞ്ജിത്തിനെയാണ് പനമറ്റത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കോട്ടയത്ത് ഡെപ്യൂട്ടി തഹസിൽദാറിനെ മരിച്ച നിലയിൽ കണ്ടെത്തി. മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ബി. മഞ്ജിത്തിനെയാണ് പനമറ്റത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മഞ്ജിത്ത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റ്‌മോർട്ടം നടത്തും.