മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി; ഫഡ്‌നാവിസിനും ഷിൻഡെയ്ക്കും അജിത് പവാറിനും മൂന്ന് വകുപ്പുകൾ വീതം

ഫഡ്നാവിസ് നയിക്കുന്ന മന്ത്രിസഭയിൽ 42 അംഗങ്ങളാണുള്ളത്
മഹാരാഷ്ട്ര മന്ത്രിസഭാ വകുപ്പ് വിഭജനം പൂർത്തിയായി; ഫഡ്‌നാവിസിനും ഷിൻഡെയ്ക്കും അജിത് പവാറിനും മൂന്ന് വകുപ്പുകൾ വീതം
Published on


സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മഹാരാഷ്ട്ര മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതോടൊപ്പം ഊർജ, നിയമ മന്ത്രാലയങ്ങളും ഫഡ്നാവിസ് നിലനിർത്തി.

ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് നഗരവികസനം, ഭവനം, പൊതുമരാമത്ത് വകുപ്പുകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടാം ഉപമുഖ്യമന്ത്രി അജിത് പവാറിന് ധനകാര്യ വകുപ്പ് നൽകി. ഇതിന് പുറമേ ആസൂത്രണ, എക്സൈസ് വകുപ്പുകളുടെ ചുമതലയും പവാറിനാണ്. മന്ത്രിസഭയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും.

ഫഡ്നാവിസ് നയിക്കുന്ന മന്ത്രിസഭയിൽ 42 അംഗങ്ങളാണുള്ളത്. മന്ത്രിസഭാ വിഭജനം സംബന്ധിച്ച് മുഖ്യമന്ത്രിയും ഉപമന്ത്രിമാരും അഭിപ്രായ സമന്വയത്തിലെത്തിച്ചേർന്നതായും മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു.

സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിൽ 230ലും ബിജെപി, ഏകനാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവരടങ്ങിയ മഹായുതി സഖ്യം വിജയിച്ചിരുന്നു. കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ സേനാ വിഭാഗം, ശരദ് പവാറിൻ്റെ എൻസിപി വിഭാഗം എന്നിവ ഉൾപ്പെടുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തിന് 46 സീറ്റുകൾ മാത്രമാണ് നേടാനായത്.

പിന്നാലെ ഡിസംബർ 5ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ നേതൃത്വത്തിൽ ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com