fbwpx
ഷോപ്പിങ് മാളുകൾ മുതൽ തെരുവുകളിൽ വരെ പട്രോളിങ്; പുതുവത്സരാഘോഷത്തിൽ ക്രമസമാധാനം ഉറപ്പാക്കാനുള്ള നിർദേശവുമായി DGP
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Dec, 2024 06:33 AM

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേക പട്രോളിങ് നടത്താനും ഡിജിപി ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി

KERALA


പുതുവത്സരാഘോഷത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന നിർദേശവുമായി ഡിജിപി. ജില്ല പൊലീസ് മേധാവിമാർക്കാണ് ഡിജിപിയുടെ നിർദേശം. പ്രധാന ജങ്ഷനുകളിലും ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രത്യേക പട്രോളിങ് നടത്താനും ഡിജിപി ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്ന്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം പൊലീസിൻ്റെ പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർശനമാക്കാനാണ് ഡിജിപിയുടെ നിർദേശം. ഇതിനായി സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കും.

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ തടയുന്നതിന് വാഹന പരിശോധന ശക്തമാക്കാനാണ് തീരുമാനം.


ALSO READ: കലാകിരീടം നാളെ കാസര്‍ഗോഡ് നിന്ന് പുറപ്പെടും, ഔദ്യോഗിക ദുഃഖാചരണമുള്ളതിനാല്‍ വലിയ ആഘോഷമില്ല: വി. ശിവന്‍കുട്ടി


ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിങ്ങുകളും ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

IPL 2025
Chennai Super Kings vs Punjab Kings | ചെപ്പോക്കില്‍ വിജയക്കൊടി പാറിക്കാനായില്ല; പഞ്ചാബിന് മുന്നില്‍ കീഴടങ്ങി ചെന്നൈ
Also Read
user
Share This

Popular

IPL 2025
WORLD
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു