മെഡിക്കൽ ലോണോ അതോ പേഴ്സണൽ ലോണോ?; അത്യാവശ്യ ഘട്ടത്തിൽ ഏത് തെരഞ്ഞെടുക്കും!

മെഡിക്കൽ ലോണുകളെന്നാൽ അൽപം ആശ്വാസം തരുന്നവയാണ്. കുറഞ്ഞ പലിശ നിരക്കുകള്‍, സൗകര്യപ്രദമായ തിരിച്ചടവ് തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒന്നാണ് മെഡിക്കൽ ലോൺ. തിരച്ചടവിനും സാവകാശം ലഭിക്കുമെന്ന സവിശേഷതയും ഉണ്ട്.
മെഡിക്കൽ ലോണോ അതോ പേഴ്സണൽ ലോണോ?; അത്യാവശ്യ ഘട്ടത്തിൽ ഏത് തെരഞ്ഞെടുക്കും!
Published on

എത്ര സാമ്പത്തിക അച്ചടക്കം പാലിച്ചാലും പലപ്പോഴും അടിയന്ത്രമായി വരുന്ന ചെലവുകൾ എല്ലാം താളം തെറ്റിക്കും. പ്രധാനമായും ആശുപത്രി ചെലവുകൾ. അപ്രതീക്ഷിതമായെത്തുന്ന ആശുപത്രി കേസുകളാണ് പലരുടേയും സാമ്പത്തിക അടിത്തറ തന്നെ തകർക്കുന്നത്. ഇൻഷുറൻസ് കൂടിയില്ലെങ്കിൽ ആലോചിക്കാനേ പറ്റില്ല. പലപ്പോഴും ലോണെടുത്ത് കാശുണ്ടാക്കേണ്ട സ്ഥിതി വരും.


അത്തരം എമർജൻസി ലോണുകളൊക്കെ ഇന്ന് ധനകാര്യ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഏത് ലോൺ എന്ത് ആവശ്യത്തിന് എന്നെല്ലാം അറിഞ്ഞ് വേണം ബാധ്യത എടുക്കാൻ. അല്ലെങ്കിൽ അത് ബാക്കി കണക്കുകൂട്ടലുകളെക്കൂടി ബാധിക്കും. ആശുപത്രി കേസുകൾ നേരിടാൻ പേഴ്സണൽ ലോണെടുക്കണോ മെഡിക്കൽ ലോണെടുക്കണോ എന്നാണ് ഇപ്പോൾ പലരുടേയും സംശയം.

മെഡിക്കൽ ലോണുകളെന്നാൽ അൽപം ആശ്വാസം തരുന്നവയാണ്. കുറഞ്ഞ പലിശ നിരക്കുകള്‍, സൗകര്യപ്രദമായ തിരിച്ചടവ് തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒന്നാണ് മെഡിക്കൽ ലോൺ. തിരച്ചടവിനും സാവകാശം ലഭിക്കുമെന്ന സവിശേഷതയും ഉണ്ട്. ശസ്ത്രക്രിയ, മെഡിക്കല്‍ നടപടിക്രമങ്ങള്‍, ദന്ത ചികിത്സ, ഫെര്‍ട്ടിലിറ്റി ചികിത്സ മുതലായവയ്ക്ക് ഇത്തരം വായ്പകള്‍ എടുക്കാൻ സാധിക്കും. എന്നാൽ മെഡിക്കൽ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ഈ വായപ എടുക്കാൻ സാധിക്കു. അത് തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടതാണ്.

വ്യക്തിഗത വായപകൾ അഥവാ പേഴ്സണൽ ലോൺ ആണെങ്കിൽ ആവശ്യം ഏതായാലും വിഷയമല്ല. പക്ഷെ തിരിച്ചടവ് വ്യക്തികളുടെ ക്രഡിറ്റ് സ്കോർ അടക്കം പലതിനേയും ആശ്രയിച്ചിരിക്കും. വായ്പ നൽകുന്നതിനും പല ഘടകങ്ങൾ പരിഗണിക്കും. മെഡിക്കൽ ലോണുമായി താരതമ്യപ്പെടുത്തി നേക്കിയാൽ പേഴ്സണൽ ലോണുകൾക്ക് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും ഉയര്‍ന്ന പലിശ നിരക്കുകളും ഉണ്ട്. മെഡിക്കല്‍ വായ്പകള്‍ പ്രത്യേകമായി മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ളതാണ്, കൂടാതെ എളുപ്പമുള്ള തിരിച്ചടവും കുറഞ്ഞ പലിശയുമാണ് പ്രത്യേകത.


മെഡിക്കൽ സ്വഭാവമുള്ള സാമ്പത്തിക ആവശ്യങ്ങളാണങ്കിൽ മെഡിക്കൽ ലോണാകും നല്ലത്. മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെങ്കില്‍ ഒരു പേഴ്സണല്‍ ലോണ്‍ നോക്കാവുന്നത്. പിന്നെ വിശ്വസനീയമായ, അംഗീകൃത സംവിധാനങ്ങളെ ആശ്രയിക്കണം എന്നു മാത്രം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com