ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധമായി ഒന്നും ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല; വിശദീകരണവുമായി ഡിഐജി പി. അജയ് കുമാർ

കാക്കനാട് ജില്ലാ ജയിലിൽ നേരിട്ട് എത്തിയാണ് വിശദീകരണം നൽകിയത്
ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധമായി ഒന്നും ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടിട്ടില്ല; വിശദീകരണവുമായി ഡിഐജി പി. അജയ് കുമാർ
Published on

ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിൽ ഇരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഡിഐജി പി. അജയകുമാർ ഡിജിപിക്ക് വിശദീകരണം നൽകി. കാക്കനാട് ജില്ലാ ജയിലിൽ നേരിട്ട് എത്തിയാണ് വിശദീകരണം നൽകിയത്.


സംഭവത്തിൽ മധ്യ മേഖല ഡിഐജി പി. അജയ് കുമാർ ജയിൽ ഡിജിപിക്ക് വിശദീകരണം നൽകി. ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധം ആയി ഒന്നും ചെയ്തു കൊടുക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിഐജി വിശദീകരിച്ചു.

ജയിലിൽ എത്തിയത് മറ്റൊരു കേസ് അന്വേഷണത്തിനാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ അകത്തു പ്രവേശിപ്പിക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്താണെന്ന് അറിയില്ലെന്നാണ് ഡിഐജിയുടെ വിശദീകരണം. ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പഴുതടച്ച കുറ്റപത്രം എത്രയും വേഗത്തിൽ നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com