സാമ്പത്തിക ഇടപാടില്‍ തര്‍ക്കം; പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിൽ ആയിട്ടുണ്ട്
പ്രതിയായ വിഷ്ണു, മരിച്ച മനു
പ്രതിയായ വിഷ്ണു, മരിച്ച മനു
Published on: 
Updated on: 

പാലക്കാട് വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിൽ ആയിട്ടുണ്ട്.

വ്യാഴാഴ്ച അർദ്ധരാത്രിയോടെ ആണ് സംഭവം ഉണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.

News Malayalam 24x7
newsmalayalam.com