പ്രതിഷേധത്തിൽ അതൃപ്തി; പി.വി. അൻവറിനെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം

പി.വി. അൻവർ എംഎൽഎ ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസുമായി ചർച്ച നടത്തുകയാണ്
പ്രതിഷേധത്തിൽ അതൃപ്തി; പി.വി. അൻവറിനെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി സിപിഎം
Published on

പൊലീസ് ക്യാംപ് ഓഫീസിലെ മരങ്ങൾ മുറിച്ചുകടത്തിയത് അന്വേഷിക്കാത്തതിനെ തുട‍ർന്ന് കുത്തിയിരിപ്പ് സമരം നടത്തിയ പി.വി. അൻവർ എംഎൽഎയുടെ പ്രതിഷേധത്തിൽ സിപിഎമ്മിന് അതൃപ്തി. സംഭവത്തിൽ പി.വി. അൻവർ എംഎൽഎയെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി. പി.വി. അൻവർ എംഎൽഎ ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസുമായി ചർച്ച നടത്തുകയാണ്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാംപ് ഓഫീസിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച പി.വി. അൻവർ എംഎൽഎ, നാല് മണിക്ക് വാർത്താ സമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ പറയും എന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസം, മലപ്പുറം ജില്ലാ എസ്‌പി ഓഫീസിലേക്കെത്തിയ എംഎല്‍എയെ സുരക്ഷാ ഉദ്യോഗസ്ഥൻ അകത്തേക്ക് കടക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. എസ്‌പിയുടെ വസതിയില്‍ നിന്നും മരം മുറിച്ച് കടത്തുന്നുണ്ടെന്നും, ഇത് പരിശോധിക്കാനാണ് എത്തിയതെന്നും എംഎല്‍എ ആരോപിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തിവിടാത്തതിനെ തുടർന്ന് എംഎല്‍എ പരിശോധനയ്ക്ക് കാത്തുനില്‍ക്കാതെ മടങ്ങുകയായിരുന്നു.

READ MORE: ജലനിരപ്പ് ഉയർന്നു, ഷോളയാർ ഡാം ഉടൻ തുറക്കും; ചാലക്കുടിയിൽ ജാഗ്രത

Related Stories

No stories found.
News Malayalam 24x7
newsmalayalam.com