fbwpx
ഇന്ത്യയുൾപ്പെടെ 86 രാജ്യങ്ങൾക്ക് അധികചുങ്കം, ചൈനക്കെതിരെ 104 % താരിഫ്;ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ പ്രാബല്യത്തിൽ
logo

ന്യൂസ് ഡെസ്ക്

Posted : 09 Apr, 2025 06:56 AM

എന്നാൽ ചൈനക്കെതിരെ 20 ശതമാനം തീരുവ നേരത്തെ പ്രഖ്യാപിച്ചതിനാൽ ആകെ തീരുവ 54 ശതമാനമായി. താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ലോകരാജ്യങ്ങൾ തുടർ നടപടികൾ സ്വീകരിക്കരുതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ ആദ്യ പ്രതികരണം.

WORLD

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ ഇന്ന് പ്രാബല്യത്തിൽ.അമേരിക്കക്കെതിരെ തിരിച്ച് നികുതി ഏർപ്പെടുത്തിയ ചൈനക്കെതിരെ 104 ശതമാനമാണ് താരിഫ്. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുകയാണ്. അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ചതോടെയാണ് ട്രംപ് ചൈനക്കെതിരെ വീണ്ടും 50 ശതമാനം താരിഫ് ഉയർത്തിയത്. തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.


അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ താരിഫുകൾ വ്യാപാരയുദ്ധത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ചൈനക്കെതിരെ 34 ശതമാനം താരിഫാണ് ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്.എന്നാൽ ചൈനക്കെതിരെ 20 ശതമാനം തീരുവ നേരത്തെ പ്രഖ്യാപിച്ചതിനാൽ ആകെ തീരുവ 54 ശതമാനമായി. താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ലോകരാജ്യങ്ങൾ തുടർ നടപടികൾ സ്വീകരിക്കരുതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ ആദ്യ പ്രതികരണം.


എന്നാൽ ഈ വെല്ലുവിളി ഏറ്റെടുത്ത ചൈനീസ് വാണിജ്യ മന്ത്രാലയം അമേരിക്കക്ക് മേൽ താരിഫ് പ്രഖ്യാപിച്ചു. ഏപ്രില്‍ 10 മുതല്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് 34% അധിക താരിഫ് ചുമത്തുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.വിവിധ അമേരിക്കൻ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും നിർണായക ധാതുകയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.എന്നാൽ ഇതിന് തൊട്ടുപിന്നാലെ ചൈന ഇതിൽ നിന്നും പിൻമാറണമെന്നായി ട്രംപ്.


Also Read; ദൈവം എന്നെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിൽ കാരണമുണ്ടാകും; തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടും: ഷെയ്ഖ് ഹസീന


24 മണിക്കൂർ സമയമാണ് ചൈനക്ക് ട്രംപ് അനുവദിച്ചത്. എന്നാൽ ട്രംപിൻ്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ ചൈന ഇത് അമേരിക്കയുടെ ബ്ലാക്ക് മെയിലാണെന്നും പ്രതികരിച്ചു. ഈ സമയപരിധി അവസാനിച്ചതോടെയാണ് ചൈനക്കുമേൽ 50 ശതമാനം താരിഫ് കൂടി വർധിപ്പിച്ചത്.ഇതോടെ ചൈനീസ് ഉൽപന്നങ്ങളുടെ താരിഫ് 104 ശതമാനമായി ഉയർന്നു.

ആഗോള മാന്ദ്യ ഭീഷണിയും വിപണികളുടെ തകർച്ചയെയും വകവെക്കാതെ വീണ്ടും താരിഫ് നയവുമായി മുന്നോട്ട് പോകുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ സമ്പദ് ഘടന മെച്ചപ്പെടുത്താനെടുത്ത തീരുമാനം രാജ്യത്തിൻ്റെ സമ്പദ്ഘടനയെ തകിടം മറിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ.

WORLD
ഇന്ത്യ-പാക് സംഘർഷം: വെടിനിര്‍ത്തലിന് ധാരണ; ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറെന്ന് ട്രംപ്
Also Read
user
Share This

Popular

NATIONAL
NATIONAL
"സൈനിക നീക്കത്തിന് ശ്രമിച്ചാൽ തക്കതായ മറുപടി നൽകും, ഇന്ത്യ സർവസജ്ജം"; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ