നല്ല നാടകങ്ങളെ നെഞ്ചോട് ചേർത്ത മലയാളി മനസില്‍ ഓർമകളുടെ വസന്തകാലം സമ്മാനിച്ചാണ് കാളിദാസ കലാ കേന്ദ്രത്തിൻ്റെ അച്ചൻ എന്ന നാടകം വേദി കീഴടക്കിയത്
കാളിദാസ കലാ കേന്ദ്രത്തിൻ്റെ അറുപത്തിയൊന്നാമത് നാടകമായ 'അച്ഛൻ' വേദിയില്‍ അവതരിപ്പിച്ച് നാടകാചാര്യൻ ഒ മാധവൻ്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് കൊല്ലത്ത് തുടക്കമായി. നിറഞ്ഞ സദസിൽ സോപാനം ഓഡിറ്റോറിയത്തിൽ അരങ്ങേറിയ നാടകത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
നല്ല നാടകങ്ങളെ നെഞ്ചോട് ചേർത്ത മലയാളി മനസില്‍ ഓർമകളുടെ വസന്തകാലം സമ്മാനിച്ചാണ് കാളിദാസ കലാ കേന്ദ്രത്തിൻ്റെ അച്ഛൻ എന്ന നാടകം വേദി കീഴടക്കിയത്. ഒ. മാധവന്‍റെ 100-ാമത് ജന്മവാർഷികത്തോടൊപ്പം കാളിദാസ കലാകേന്ദ്രത്തിന്‍റെ 61-ാമത് നാടകവും അരങ്ങിലെത്തി.