സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം കുട്ടികളെ വഴിതെറ്റിക്കുന്നു, ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥികളെന്ന വിലയിരുത്തല്‍ ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം പരുത്തിപള്ളിയില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം കുട്ടികളെ വഴിതെറ്റിക്കുന്നു, ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥികളെന്ന വിലയിരുത്തല്‍ ശരിയല്ല: വിദ്യാഭ്യാസ മന്ത്രി
Published on



സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത വര്‍ഷം മുതല്‍ ബോധവത്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും ഇതൊരു സാമൂഹ്യ പ്രശ്‌നമായി കാണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തിരുവനന്തപുരം പരുത്തിപള്ളിയില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരി ഉപയോഗിക്കുന്നതിലധികവും വിദ്യാര്‍ഥി സമൂഹമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദുല്ല ഇന്ന് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം റാഗിങ്ങില്‍ എസ്എഫ്‌ഐ നേതാവ് പ്രതിയായ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് ശരിയല്ല. അന്വേഷണം നടക്കട്ടെ. അത്തരം ആളുകളെ സംഘടനകളില്‍ നിന്ന് ഒഴിവാക്കണം. അത് മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com