"മതേതര മാനവ ഐക്യം ശക്തിപ്പെടുത്താനുള്ള അവസരമായി പെരുന്നാൾ ദിനങ്ങൾ മാറ്റണം"; ആശംസകൾ അറിയിച്ച് സമുദായ നേതാക്കൾ

മതനിരപേക്ഷതയെ ഊട്ടി ഉറപ്പിക്കാനും സാമൂഹ്യവിപത്തുകളെ പ്രതിരോധിക്കാനും നമുക്കു സാധിക്കണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
"മതേതര മാനവ ഐക്യം ശക്തിപ്പെടുത്താനുള്ള അവസരമായി പെരുന്നാൾ ദിനങ്ങൾ മാറ്റണം"; ആശംസകൾ അറിയിച്ച് സമുദായ നേതാക്കൾ
Published on


മതേതര മാനവ ഐക്യം ശക്തിപ്പെടുത്താനുള്ള അവസരമായി പെരുന്നാൾ ദിനങ്ങൾ മാറ്റണമെന്ന് മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ. സമൂഹത്തിൽ അത്യാപത്തായി പടരുന്ന ലഹരി മരുന്നുകളുടെ വ്യാപനം തടയാൻ വലിയ ജാഗ്രത വേണ്ടതുണ്ടെന്നും, അത് കക്ഷി രാഷ്ട്രീയ-മത-ജാതി ഭേദമന്യേ ഒറ്റക്കെട്ടായ് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



അതേസമയം, മതനിരപേക്ഷതയെ ഊട്ടി ഉറപ്പിക്കാനും സാമൂഹ്യവിപത്തുകളെ പ്രതിരോധിക്കാനും നമുക്കു സാധിക്കണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ പ്രേക്ഷകർക്ക് അദ്ദേഹം ആശംസകൾ അറിയിച്ചു.



പെരുന്നാൾ ദിവസം ദാന ധർമം അധികരിപ്പിക്കണമെന്നും ആഘോഷങ്ങൾ അധികരിപ്പിക്കരുതെന്നും ദക്ഷിണ കേരളാ ജംയത്തുൽ ഉലമ ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഓർമിപ്പിച്ചു. വിശേഷ ദിവസങ്ങൾ ലഹരിക്കായി ഉപയോഗിക്കുന്നത് കണ്ടുവരുന്നുണ്ട്. ലഹരി സമൂഹത്തിന് ആപത്താണെന്നും അദ്ദേഹം സമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com