തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതായി പരാതി; വയോധികന് ദാരുണാന്ത്യം

ഐസിയുവിലേക്ക് മാറ്റണമെന്ന് പറഞ്ഞ് കൊണ്ടുവന്ന കേസാണിതെന്ന് പറഞ്ഞിട്ടും അവർ പരിശോധിക്കാൻ തയ്യാറായില്ലെന്ന് മകൻ ശ്രീകൃഷ്ണൻ പറഞ്ഞു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതായി പരാതി; വയോധികന് ദാരുണാന്ത്യം
Published on

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ് ശ്രീവരാഹം സ്വദേശി പുരുഷോത്തമൻ മരിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ആരോഗ്യസ്ഥിതി ഗുരുതരമായിട്ടും ഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. 



200 ഓളം പേരെ പരിശോധിക്കാനുണ്ടെന്നും, അത് കഴിഞ്ഞിട്ടേ പരിശോധിക്കുകയുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. രോഗിക്ക് ബോധം പോയിട്ടാണ് ഉള്ളതെന്നും, ട്യൂബ് ഇട്ടാണ് കൊണ്ടുവന്നതെന്നും, ഐസിയുവിലേക്ക് മാറ്റണമെന്ന് പറഞ്ഞ് കൊണ്ടുവന്ന കേസാണിതെന്ന് പറഞ്ഞിട്ടും അവർ പരിശോധിക്കാൻ കൂട്ടാക്കിയില്ലെന്ന് മകൻ ശ്രീകൃഷ്ണൻ പറഞ്ഞു. 


നിങ്ങളുടെ സൗകര്യം നോക്കിയല്ല ഞാൻ ഇവിടെ നിക്കുന്നതെന്നും, മോശമായ പെരുമാറ്റമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ശ്രീകൃഷ്ണൻ ആരോപിച്ചു. അറ്റാക്ക് വന്ന പേഷ്യൻ്റാണ്, അർജൻ്റായിട്ട് നോക്കണം എന്നു പറഞ്ഞിട്ടും, മുഖവിലക്ക് എടുത്തില്ല. സെക്യൂരിറ്റിയെ വിളിച്ച് ഞ്ഞങ്ങളെ പിടിച്ച് പുറത്താക്കാൻ ശ്രമിച്ചുവെന്നും, അവർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com