സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ മാറ്റം; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുവദിച്ചിരുന്ന ഒമ്പത് പൈസ സർച്ചാർജ് ഒഴിവാക്കിയതാണ് വില കുറയാൻ കാരണം.
സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ മാറ്റം; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും
Published on



സംസ്ഥാനത്ത് ഫെബ്രുവരി മുതൽ വൈദ്യുതി നിരക്ക് കുറയും. ഒരു യൂണിറ്റ് വൈദ്യുതിക്ക് ഒമ്പത് പൈസയാണ് കുറയുക. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുവദിച്ചിരുന്ന ഒമ്പത് പൈസ സർച്ചാർജ് ഒഴിവാക്കിയതാണ് വില കുറയാൻ കാരണം.


ഒക്ടോബർ 2024 മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളിലെ ഇന്ധന സർച്ചാർജ് കുറഞ്ഞതാണ് ഇതിനു കാരണം. കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്ന 10 പൈസ/ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥയുണ്ട്. 9 പൈസ നിരക്കിൽ ഇന്ധന സർച്ചാർജ് പിരിക്കാനായിരുന്നു വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുവദിച്ചിരുന്നത്.

നവംബറിൽ വൈദ്യുതി വാങ്ങിയതിൽ അധികബാധ്യത കെഎസ്ഇബിക്ക് ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനായിരുന്നു ജനുവരിയിൽ സ്വന്തമായി ഈടാക്കുന്നത് ഉൾപ്പെടെ 19 പൈസ സർചാർജ് പിരിച്ചിരുന്നത്. എന്നാൽ ഇന്ധന സർചാർജ് കുറഞ്ഞതോടെ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ വില കുറയ്ക്കാൻ അംഗീകരിച്ചു. ഇതോടെയാണ് 9 പൈസ ഒഴിവാക്കിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com