എമ്പുരാന്‍ നല്ല സിനിമ, ബജറ്റ് കൂടിയെന്നേയുള്ളൂ: പൃഥ്വിരാജ്

എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ് കാണണെന്ന് താരം പ്രേക്ഷകരോട് അഭ്യാര്‍ത്ഥിച്ചിരുന്നു
എമ്പുരാന്‍ നല്ല സിനിമ, ബജറ്റ് കൂടിയെന്നേയുള്ളൂ: പൃഥ്വിരാജ്
Published on



എമ്പുരാന്‍ ഒരു നല്ല സിനിമയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് സംവിധായകന്‍ പൃഥ്വിരാജ്. എമ്പുരാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. സിനിമകള്‍ രണ്ട് തരമാണുള്ളത്. നല്ല സിനിമ മോശം സിനിമ എന്ന തരത്തിലാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

'ബോക്‌സ് ഓഫീസില്‍ വിജയിക്കുന്നത് വലിയ ബജറ്റ് ചെറിയ ബജറ്റ് പടങ്ങളെന്നല്ല. രണ്ട് തരം സിനിമകളാണ് ഉള്ളത്. നല്ല സിനിമ, മോശം സിനിമ. ബാക്കിയെല്ലാം സെക്കന്‍ഡ്രിയാണ്. ഞാന്‍ ഒരു നല്ല സിനിമയാണ് ചെയ്തിരിക്കുന്നതെന്നാണ് പ്രതീക്ഷ. ഈ നല്ല സിനിമ കുറച്ച് ബജറ്റുള്ള നല്ല സിനിമയാണെന്ന് മാത്രം', പൃഥ്വിരാജ് പറഞ്ഞു.

അതോടൊപ്പം എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ് കാണണെന്ന് താരം പ്രേക്ഷകരോട് അഭ്യാര്‍ത്ഥിച്ചിരുന്നു. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്. 'എമ്പുരാന്റെ എന്‍ഡ് ക്രെഡിറ്റ്‌സ് കാണണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആദ്യഭാഗം പോലെ ഇവിടെയും ഒരു എന്‍ഡ് സ്‌ക്രോള്‍ ടൈറ്റില്‍ ഉണ്ട്. അതിലെ ന്യൂസ് റീലും കോട്ട്‌സും സൂക്ഷ്മമായി വായിക്കണം. അതിന് മുന്നേ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകരുത്,' എന്നാണ് താരം പറഞ്ഞത്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com