fbwpx
ആരാണ് അയാള്‍? ഫഹദ് ഫാസിലോ ആമിര്‍ ഖാനോ? ചര്‍ച്ചയായി എമ്പുരാന്‍ പോസ്റ്റര്‍
logo

ന്യൂസ് ഡെസ്ക്

Posted : 25 Mar, 2025 10:48 AM

മാര്‍ച്ച് 27 രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ തുടങ്ങുന്നത്. കൊച്ചിയില്‍ വെച്ച് മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു

MALAYALAM MOVIE



രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എമ്പുരാന്‍ റിലീസിനായി. ഇനി രണ്ട് ദിവസം കൂടിയാണ് റിലീസിനായി ബാക്കിയുള്ളത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ ഓരോന്നായി പുറത്തുവന്ന സമയത്ത് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. പിറകില്‍ ഡ്രാഗണ്‍ സിമ്പലുമായി നില്‍ക്കുന്ന ഒരാളുടെ പോസ്റ്ററാണ് വലിയ രീതിയില്‍ ചര്‍ച്ചയായത്. ആ നടന്‍ ആരാണ് എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്ന് വന്നത്. പല വാര്‍ത്താ സമ്മേളനങ്ങളിലായും അഭിമുഖങ്ങളിലായും ആ ചോദ്യം പൃഥ്വിരാജിന് നേരേയും വന്നിരുന്നു.

ഇപ്പോഴിതാ അതേ വ്യക്തിയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് എമ്പുരാന്‍ ടീം. പോസ്റ്റര്‍ വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ആരാണ് അയാള്‍ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. അതോടൊപ്പം അയാള്‍ ആമിര്‍ ഖാനാണെന്നും ഫഹദ് ഫാസിലാണെന്നും ഉള്ള തരത്തില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ അത് ഫഹദ് ഫാസിലാണോ എന്ന് അവതാരിക പൃഥ്വിരാജിനോട് ചോദിച്ചിരുന്നു. അതിന് അത് ഫഹദ് അല്ലെന്നും ഫഹദ് ആണെങ്കില്‍ എന്തിന് ഞാന്‍ അവനെ പോസ്റ്ററില്‍ തിരിച്ചു നിര്‍ത്തണം എന്നുമാണ് പൃഥ്വിരാജ് മറുപടി പറഞ്ഞത്. പക്ഷെ ആരാധകര്‍ ഇപ്പോഴും ചര്‍ച്ചയിലാണ്.

അതേസമയം മാര്‍ച്ച് 27 രാവിലെ ആറ് മണിക്കാണ് എമ്പുരാന്റെ ആദ്യ ഷോ തുടങ്ങുന്നത്. കൊച്ചിയില്‍ വെച്ച് മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിവലില്‍ പ്രീ സെയിലില്‍ നിന്ന് മാത്രം 58 കോടിക്ക് മുകളിലാണ് ആഗോള തലത്തില്‍ എമ്പുരാന്‍ കളക്ട് ചെയ്തിരിക്കുന്നത്.


2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

IPL 2025
IPL 2025: ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത, ഐപിഎൽ 2025 സീസൺ അവസാനിച്ചിട്ടില്ല!
Also Read
user
Share This

Popular

NATIONAL
KERALA
പാക് ആക്രമണങ്ങള്‍ യാത്രാവിമാനങ്ങളുടെ മറപറ്റി; ഉപയോഗിച്ചത് 400ഓളം തുർക്കി നിർമിത ഡ്രോണുകള്‍