മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; നടപടി നവകേരള സദസിലെ 'രക്ഷാപ്രവര്‍ത്തന' പ്രസ്താവനയില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് അന്വേഷണം
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി; നടപടി നവകേരള സദസിലെ 'രക്ഷാപ്രവര്‍ത്തന' പ്രസ്താവനയില്‍
Published on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് അന്വേഷണം.


'രക്ഷാപ്രവര്‍ത്തനം' തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്ന് കാണിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

എറണാകുളം സെന്‍ട്രല്‍ പൊലീസിനോടാണ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ കോടതി നിർദേശിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനം ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഡിസംബര്‍ ഏഴിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അതിന് മുമ്പായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്ന പക്ഷം തുടര്‍ നടപടികള്‍ക്ക് കോടതി നിര്‍ദേശം നല്‍കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com