രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പകർച്ചവ്യാധി; 30 ഓളം പേർക്ക് മഞ്ഞപ്പിത്തം, ആരോഗ്യ പ്രവർത്തകർ അടിയന്തര യോഗം ചേർന്നു

ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ തൃക്കാക്കരയിലെ ഹോട്ടലുകളും ജ്യൂസ് ഷോപ്പുകളും,സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു.
രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പകർച്ചവ്യാധി; 30 ഓളം പേർക്ക് മഞ്ഞപ്പിത്തം, 
ആരോഗ്യ പ്രവർത്തകർ അടിയന്തര  യോഗം ചേർന്നു
Published on

കൊച്ചി രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പകർച്ചവ്യാധി. 30 ഓളം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ളയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ പ്രവർത്തകരുടെ അടിയന്തര യോഗം ചേർന്നു. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ തൃക്കാക്കരയിലെ ഹോട്ടലുകളും ജ്യൂസ് ഷോപ്പുകളും,സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു.


ലൈസൻസും, ഹെൽത്ത് കാഡും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ കർശനം നടപടി സ്വീകരിക്കുവാനും തീരുമാനമായി.രാജഗിരി കോളേജ് ഹോസ്റ്റൽ പരിസരത്ത് ആശാവർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും ഉപയോഗിച്ച് മാസ്സ് ക്ലോറിനേഷൻ ഡ്രൈവ് നടത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com