ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി.സി. ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്

മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്
ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി.സി. ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്
Published on


ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി. ജോർജിനെതിരെ കേസ്. ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ പി.സി. ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു

ജനുവരി 6ന് നടന്ന ചാനൽ ചർച്ചയിലാണ് പി.സി. ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്‍ലിം വിഭാഗക്കാർ മുഴവൻ തീവ്രവാദികളാണെന്നായിരുന്നു പി.സി ജോർജിൻ്റെ പരാമർശം. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‍ലിങ്ങൾ കൊന്നു. ഇവർ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്.

ഈരാറ്റു പേട്ടയിൽ മുസ്‍ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയാണ് പൊലീസിൽ പരാതി നൽകിയത്. പെരുമ്പാവൂരിൽ എസ്‍ഡിപിഐയും പൊലീസിൽ പരാതി നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com