
ഡിജിറ്റൽ തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത 29 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഡൽഹി സ്വദേശി പ്രിൻസ് ആണ് പിടിയിലായത്. സെൻട്രൽ എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പ് പണം ക്രിപ്റ്റോ കറൺസിയായി മറ്റുന്നതാണ് പ്രിൻസിന്റെ ജോലി. ഇയാളുടെ അക്കൗണ്ടിലൂടെ നാലര കോടിയുടെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.