fbwpx
ശരീരം മെലിയുമെന്ന് കരുതി ഗ്രീൻ ടീ അധികം കുടിക്കുന്നുണ്ടോ? എങ്കിൽ പണി കിട്ടും
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Apr, 2025 10:16 PM

ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുകയും ചെയ്യും. പക്ഷെ ഗ്രീൻ ടി യിൽ അൽപം അപകട സാധ്യതയുമുണ്ട്.

HEALTH

ഇന്ന് ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ഡയറ്റിൽ ഉൾപ്പെടുത്തുന്ന പാനീയങ്ങളിൽ പ്രധാനിയാണ് ഗ്രീൻ ടീ. കാര്യം ശരിയാണ് ഗ്രീൻ ടീ യിൽ പല ഗുണങ്ങളുമുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.തനതായ തേയിലയുടെ രുചി.ചര്‍മ്മത്തിൻ്റെയും ഞെരമ്പുകളുടേയും ആരോഗ്യം സംരക്ഷിക്കാൻ ഗ്രീൻ ടീ സഹായിക്കുകയും ചെയ്യും. സ്ട്രെസ് കുറയാക്കാനും നല്ലതാണ്. പക്ഷെ അതു മാത്രം ലക്ഷ്യമിട്ടല്ല പലരും ഗ്രീൻ ടി ഉപയോഗിക്കുന്നത്.



ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും. അമിതഭാരവും, കുടവറും ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പലരും ഗ്രീൻ ടീ ഡയറ്റിൻ്റെ ഭാഗമാക്കിയിരിക്കുന്നത്. അതും അമിതമായ അളവിൽ അത് കുടിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും അതിലൂടെ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിച്ച് ശരീരഭാരവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നതായി ചില പഠനങ്ങളില്‍ പറയുന്നുണ്ട്.ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുകയും ചെയ്യും. പക്ഷെ ഗ്രീൻ ടി യിൽ അൽപം അപകട സാധ്യതയുമുണ്ട്.


അമിതമായി ഗ്രീൻ ടീ ഉപയോഗിക്കുന്നവർക്കാണ് പണി കിട്ടുക. പരിധിയില്‍ കൂടുതല്‍ ഗ്രീന്‍ ടീ ശരീരത്തിലെത്തിയാല്‍ അത് വിനയാകും. ഗ്രീൻ ടീ യിൽ കഫീൻ അടങ്ങിയിരിക്കുന്നു.ഒരു ദിവസം എട്ട് കപ്പില്‍ അധികം ഗ്രീൻ ടീ അകത്തു ചെന്നാൽ ശരീരത്തിൽ കഫീൻ്റെ അളവ് കൂടാൻ കാരണമാകും. അത് തലവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും. ഇത് കരളിനെ ബാധിക്കുമെന്നും ചില പഠനങ്ങളിൽ പറയുന്നു.



ഗർഭിണികളും, മുലയൂട്ടുന്നവരും ഒരിക്കലും അമിതമായ അളവിൽ ഗ്രീൻ ടീ കുടിക്കരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. കഫീന്‍ മുലപ്പാലിലേക്ക് കടക്കാനും കുഞ്ഞിനെ ബാധിക്കാനും സാധ്യതയുണ്ടത്രേ.മുലയൂട്ടുന്ന അമ്മമാർ രണ്ട് കപ്പിൽ അധികം ഗ്രീൻ ടീ കുടിക്കുന്നത് അപകടമാണ്. അതുപോലെ തന്നെ ഓസ്റ്റിയോപൊറോസിസ് രോഗികളില്‍ ഗ്രീന്‍ ടീയുടെ അളവ് കൂടിയാല്‍ കാല്‍സ്യം മൂത്രത്തിലൂടെ പോകുന്നതിന്റെ അളവ് കൂടും. ഇത് എല്ലുകളുടെ ആരോഗ്യത്തെയാണ് ഇല്ലാതാക്കുക.


അനീമിയ രോഗികളും വിഷാദ രോഗമുളളവരും ഗ്രീന്‍ടീ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദ്ഗധർ ചൂണ്ടിക്കാട്ടുന്നു.ഹൃദ്‌രോഗമുള്ളവര്‍ വലിയ അവില്‍ ഗ്രീന്‍ടീ കുടിക്കുന്നത് ഹൃദയമിടിപ്പ് വര്‍ധിക്കാന്‍ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.







Also Read
user
Share This

Popular

WORLD
NATIONAL
WORLD
പാകിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി; വ്യോമതാവളങ്ങളിലേക്ക് മിസൈൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് പാകിസ്ഥാൻ ലെഫ്. ജനറൽ