fbwpx
കൂടൽമാണിക്യ ക്ഷേത്രത്തിൽ ഈഴവ യുവാവിനെ ജോലിയിൽ നിന്ന് മാറ്റിയത് തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന്; ബാലുവിനൊപ്പമെന്ന് ദേവസ്വം ബോർഡ്
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Mar, 2025 02:11 PM

പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച യുവാവിനെ ജോലിയിൽ നിന്നും മാറ്റിയത്

KERALA


തൃശൂർ കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴക ജോലി ലഭിച്ച ഈഴവ യുവാവായ വി.ഐ. ബാലുവിനെ മാറ്റിയത് തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നെന്ന് ദേവസ്വം ബോർഡ്. പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ജോലിയിൽ നിന്നും മാറ്റിയത്. തന്ത്രിമാരുടെ നിലപാടിനോട് യോജിപ്പില്ലെന്നും ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.ജി. അജയകുമാർ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.


ALSO READ: കാസർഗോഡ് നിന്നും കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ച നിലയിൽ


പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച യുവാവിനെ ജോലിയിൽ നിന്നും മാറ്റിയത്. പ്രതിഷ്ഠാദിന ചടങ്ങുകൾ കഴിഞ്ഞാൽ വി.ഐ. ബാലുവിനെ കഴകക്കാരനായി നിയമിക്കും. നിയമ പോരാട്ടത്തിൽ ബാലുവിനൊപ്പം നിൽക്കുമെന്നും ദേവസ്വം ബോർഡ് അംഗം അജയകുമാർ പറഞ്ഞു.


അതേസമയം, കഴകം നിയമനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തന്ത്രിമാർ നൽകിയ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. തന്ത്രിമാരുടെ അഭിപ്രായം തേടാതെ നിയമനം നടത്തരുത്. പാരമ്പര്യമായി ചെയ്തു വരുന്ന ജോലിയാണെന്നും കത്തിൽ പരാമർശമുണ്ട്. 


ALSO READ: EXCLUSIVE | "ശരീരം ശോഷിച്ചു, പല്ലുകൾ പൊടിഞ്ഞു തുടങ്ങി"; രാസലഹരിയുടെ കുരുക്കിൽ നിന്നും പുറത്തു കടന്നയാൾ തുറന്നുപറയുന്നു


ഫെബ്രുവരി 24നാണ് വിവാദ നിയമനം നടന്നത്. ഇന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുകയാണ്. ഈഴവൻ ആയതിനാൽ കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജം എടുത്തതെന്ന് ഭരണസമിതി അറിയിച്ചു. താൽക്കാലിക പ്രശ്നപരിഹാരത്തിനാണ് യുവാവിനെ ഓഫീസിലേക്ക് മാറ്റിയത്. തുടർന്ന് ബാലു ഏഴ് ദിവസത്തെ അവധിയിൽ പ്രവേശിച്ചു.

Also Read
user
Share This

Popular

KERALA
KERALA
ഐപിഎസ് തലപ്പത്ത് മാറ്റം; മനോജ് എബ്രഹാം വിജിലൻസ് തലപ്പത്തേക്ക്, എം.ആർ. അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ