സാമ്പത്തിക പ്രതിസന്ധി! ലക്കിടിയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചുപൂട്ടിയോ?

വൈറൽ പോസ്റ്റിലുള്ള അറബി ഭാഷാ പഠന കേന്ദ്രത്തെ പറ്റിയാണ് പിന്നീട് പരിശോധന നടത്തിയത്
സാമ്പത്തിക പ്രതിസന്ധി! ലക്കിടിയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചുപൂട്ടിയോ?
Published on


സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലക്കിടിയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചുപൂട്ടി, പകരം പൊന്നാനിയിൽ പുതിയ അറബി പഠന കേന്ദ്രം ആരംഭിച്ചു. കേരള പൈതൃകത്തിന്റെ തന്നെ ഭാ​ഗമായ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന് ശരിക്കും എന്തെങ്കിലും സംഭവിച്ചോ, ഈ വാർത്ത സത്യമാണോ, പരിശോധിക്കാം...

വൈറൽ പോസ്റ്റുകളിലുള്ള വാർത്തകൽ പരിശോധിച്ചപ്പോൾ, 2024 ജനുവരി 17 ന് ശമ്പള കുടിശികയെ തുടർന്ന് ജീവനക്കാർ അവധിയെടുത്തതോടെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചതായി വാർത്തകളുണ്ട്. എന്നാൽ തെട്ടടുത്തദിവസം സ്മാരകം തുറന്നതായും മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. നാല് ദിവസത്തിനുള്ളിൽ കുടിശിക തീർക്കാമെന്ന സർക്കാരിന്റെ ഉറപ്പിനെ തുടർന്നാണ് സ്മാരകം തുറന്നത്.

വൈറൽ പോസ്റ്റിലുള്ള അറബി ഭാഷാ പഠന കേന്ദ്രത്തെ പറ്റിയാണ് പിന്നീട് പരിശോധന നടത്തിയത്. ഇതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ അറബി ഭാഷാ പഠന കേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞതായുള്ള റിപ്പോർട്ടുകൽ ലഭിച്ചു. 2024 ജനുവരിയിൽ നടത്തിയ പ്രഖ്യാപനത്തെ പറ്റി മന്ത്രിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ പഠന കേന്ദ്രത്തിൻറെ നടപടികൾ പുരോഗമിക്കുകയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

കുഞ്ചൻ നമ്പ്യാർ സ്മാരകവും പൊന്നാനിയിലെ അറബി ഭാഷാ പഠന കേന്ദ്രവും വ്യത്യസ്ഥ സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളാണ്. ഇതിൽ ഒന്ന് അടച്ചുപൂട്ടുകയോ മറ്റേത് പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടില്ല. അതായത് പ്രചരിക്കുന്ന പോസ്റ്റുകൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com