വ്യാജന്മാരെ സൂക്ഷിക്കണേ! വയനാട് കളക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് പ്രൊഫൈൽ; സൈബർ പൊലീസിൽ പരാതി നൽകി

കേരളത്തിന് പുറത്തുള്ള നമ്പർ ആണെന്നാണ് നിഗമനം
വ്യാജന്മാരെ സൂക്ഷിക്കണേ! വയനാട് കളക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് പ്രൊഫൈൽ; സൈബർ പൊലീസിൽ പരാതി നൽകി
Published on


വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്സാപ്പ് പ്രൊഫൈൽ. കളക്ടർ ഡി.ആർ. മേഘശ്രീയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കിയ വാട്സാപ്പിലൂടെയാണ് വ്യാജൻ പലരോടും പണം ആവശ്യപ്പെടുന്നത്. കേരളത്തിന് പുറത്തുള്ള നമ്പർ ആണെന്നാണ് നിഗമനം. സംഭവത്തിൽ കളക്ടർ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കളക്ടർ ഡി.ആർ മേഘശ്രീ ഫേസ്ബുക്ക് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വ്യാജന്മാരെ സൂക്ഷിക്കണേ!

എന്റെ പ്രൊഫൈൽ ഫോട്ടോ DP ആക്കിയ ഒരു വ്യാജ വാട്സാപ്പ്‌ അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട്‌ പലരെയും ബന്ധപ്പെടുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കുക. സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്‌. അന്വേഷിച്ച്‌ കർശ്ശന നടപടി കൈക്കൊള്ളും.

വ്യാജമായി സൃഷ്ടിച്ച ഇത്തരം പ്രൊഫൈലുകൾ പലർക്കും ശല്യമാകുന്നുണ്ട്‌. നിങ്ങൾ ഇത്തരം ഒരു തട്ടിപ്പിന്‌ ഇരയായാൽ, ഉടനെ സൈബർ പോലീസിൽ പരാതി നൽകുക. നിയമ നടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക്‌ അറുതി വരുത്താൻ കഴിയൂ. ജാഗ്രതയോടെ സമൂഹ മാധ്യമങ്ങളിൽ ഇടപെടുകയും, സുരക്ഷിതരായിരിക്കുകയും ചെയ്യുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com