നവജാത ശിശുവിൻ്റെ തുടയിൽ നിന്ന് സൂചി ലഭിച്ച സംഭവം; കുടുംബം പൊലീസിൽ പരാതി നൽകി

നവജാത ശിശുവിൻ്റെ തുടയിൽ നിന്ന് സൂചി ലഭിച്ച സംഭവം; കുടുംബം പൊലീസിൽ പരാതി നൽകി

കുട്ടിയുടെ പിതാവ് ശ്രീജുവാണ് പരിയാരം പൊലീസിൽ പരാതി നൽകിയത്
Published on

കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ കുടുംബം പൊലീസിൽ പരാതി നൽകി. ജനിച്ചയുടൻ വാക്സിനെടുത്ത കുഞ്ഞിൻ്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. കുട്ടിയുടെ പിതാവ് ശ്രീജുവാണ് പരിയാരം പൊലീസിൽ പരാതി നൽകിയത്.

കണ്ണൂർ പെരിങ്ങോത്തെ ശ്രീജു-രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് കുട്ടിയുടെ തുടയിലെ സൂചി ശ്രദ്ധയിൽ പെടുന്നത്. ജനിച്ചയുടൻ വാക്സിനേഷൻ നടത്തിയപ്പോഴാണ് വീഴ്ചയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com