fbwpx
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനെതിരെ കുടുംബം
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Mar, 2025 12:58 PM

സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 80 രൂപ മാത്രമാണെന്നും മേഘയുടെ പിതാവ് പറഞ്ഞു

KERALA


ഐബി ഉദ്യോഗസ്ഥയും പത്തനംതിട്ട സ്വദേശിയുമായ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി കുടുംബം. മലപ്പുറം സ്വദേശി സുകാന്ത് സുരേഷിനെതിരെയാണ് മേഘയുടെ പിതാവ് മധുസൂദനൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇയാൾ കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനാണ്.


ALSO READതിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഇൻ്റലിജൻസ് ബ്യൂറോ


സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 80 രൂപ മാത്രമാണെന്നും മേഘയുടെ പിതാവ് പറഞ്ഞു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു. മേഘയുടെ മരണത്തെത്തുടർന്ന് സുകാന്ത് അവധിയിലാണെന്നാണ് ലഭ്യമാകുന്ന വിവരം. 


ALSO READതിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; പരാതി നല്‍കി


മാർച്ച് 24നായിരുന്നു ഐബി ഉദ്യോഗസ്ഥയായ മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഉന്നതതല അന്വേഷണത്തിന് ഇൻ്റലിജൻസ് ബ്യൂറോ ഉത്തരവിട്ടിരുന്നു. ഐബി ഉദ്യോഗസ്ഥനായ യുവാവുമായി മേഘയ്ക്ക് അടുപ്പം ഉണ്ടായിരുന്നു എന്നും, അയാൾ പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയതായും പിതൃ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മേഘയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നും കുടുംബം അറിയിച്ചു. പിന്നീടാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.

TAMIL MOVIE
"ഇത് അശ്രദ്ധമായ പെരുമാറ്റം"; ആരാധകര്‍ ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ തന്നെ പിന്തുടരുന്നതില്‍ വിജയ്
Also Read
user
Share This

Popular

KERALA
NATIONAL
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; തലസ്ഥാനത്ത് കനത്ത സുരക്ഷ