
പരാതി പരിഹാര നമ്പർ ഏർപ്പെടുത്തിയതിന് ഫെഫ്കയ്ക്ക് എതിരെ ഫിലിം ചേംബർ. നടപടി ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബർ കത്ത് നൽകി.
ALSO READ: സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു: പിണറായി വിജയൻ
ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് സ്ത്രീകളടക്കം പരാതി അറിയിക്കേണ്ടത്. ഐസിസി നടപടി പരിശോധിക്കാൻ മോണിറ്ററിങ് കമ്മിറ്റി ഉണ്ട്. ഫെഫ്ക്കക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. ഫിലിം ചേംബറിൻ്റെ മേൽനോട്ടത്തിൽ എല്ലാ സെറ്റുകളിലും ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഫെഫ്ക സ്വന്തം നിലയിൽ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയത്. ഇതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഫിലിം ചേംബർ കത്ത് നൽകിയത്.
സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതിയറിയിക്കാൻ 24 മണിക്കൂർ ടോൾ ഫ്രീ സേവനത്തിന് ഫെഫ്ക കഴിഞ്ഞ ദിവസമാണ് തുടക്കമിട്ടത്. പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ ആയിരിക്കും. 8590599946 എന്ന നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഫെഫ്ക പുതിയ സേവനം ഏർപ്പാടാക്കിയത്. പരാതി ഗുരുതരമാണെങ്കിൽ സംഘടനാ തന്നെ നടപടി സ്വീകരിക്കുമെന്നാണ് ഫെഫ്ക അറിയിച്ചിരുന്നത്.