എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു
എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ
Published on

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിലാണ് നിഷാദിൻ്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി.

2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ് ആൻഡ് കമ്പനി, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡിയോസ് അമിഗോസ്, എക്സിറ്റ് തുടങ്ങിയവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങൾ. ബസൂക്ക, ആലപ്പുഴ ജിംഖാന എന്നിവ പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


Related Stories

No stories found.
News Malayalam 24x7
newsmalayalam.com