fbwpx
ഭീഷണി വന്നതുകൊണ്ടാണല്ലോ മോഹൻലാലിന് അങ്ങനെ പറയേണ്ടി വന്നത് സംഘപരിവാറിന് വഴങ്ങിയോ, ഇല്ലയോ എന്ന് പറയാനില്ല; ധനമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Mar, 2025 03:57 PM

എംപുരാൻ സിനിമ കണ്ടില്ല. കട്ട് ചെയ്യുന്നതിനു മുൻപ് കാണണമെന്നുണ്ട്

KERALA


എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിൽ പ്രതികരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംഘപരിവാറിന് വഴങ്ങിയതാണോ അല്ലയോ എന്നൊന്നും പറയാനില്ല. ഭീഷണി വന്നതുകൊണ്ടാണല്ലോ അങ്ങനെ പറയേണ്ടി വന്നതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.


എമ്പുരാൻ സിനിമ കണ്ടില്ല. കട്ട് ചെയ്യുന്നതിനു മുൻപ് കാണണമെന്നുണ്ട്. സിനിമയ്ക്കെതിരായ ആസൂത്രിതമായ ആക്രമണം ശരിയല്ല. ഗുജറാത്ത് കലാപം സിനിമയിൽ പരാമർശിച്ചു. അങ്ങനെയൊരു കാര്യം പറയാൻ പാടില്ല എന്നത് ആശങ്കാകരം. എത്രത്തോളം അപകടകരമായാണ് കാര്യങ്ങൾ പോകുന്നത് എന്നത് വ്യക്തമാണ്. മോഹൻലാലിൻ്റെ ഖേദ പ്രകടനത്തെക്കുറിച്ച് മറ്റൊന്നും പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.


ALSO READ: എമ്പുരാനില്‍ പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍‌, പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജ്


ഈ വർഷം സാമ്പത്തികമായി മുന്നോട്ടു പോകാൻ കഴിഞ്ഞുവെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ വർഷത്തെ ചിലവിന്റെ യഥാർത്ഥ കണക്ക് എഴുപത്തി അയ്യായിരം കോടിയിലധികം വരും. ട്രഷറി കണക്കുപ്രകാരം ചിലവ് 92 73% കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് 110%. 9332 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിട്ട് പോയിട്ടുണ്ട്.

സംസ്ഥാനത്തിൻ്റെ തനതു നികുതി വരുമാനം വർധിച്ചു. പതിമൂവായിരത്തി എൺപത്തി രണ്ട് കോടി ക്ഷേമ പെൻഷൻ ഇനത്തിൽ നൽകാനായി. മെഡിക്കൽ സർവീസസ് കോർപ്പറേഷന് 607 കോടി നൽകി. ആശ വർക്കേഴ്സിന് 211 കോടി നൽകി. ബജറ്റിനേക്കാൾ 28 കോടി അധികമായി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനു നേരെ സാമ്പത്തിക ഉപരോധം ഉണ്ടെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തിനിടയിലും ആശാ വർക്കർമാർക്ക് 211 കോടി നൽകിയതായും ധനമന്ത്രി പറഞ്ഞു. ബജറ്റിനേക്കാൾ 28 കോടി അധികമായി നൽകിയിട്ടുണ്ട്. ആശാവർക്കർമാർ പ്രശ്നം ഉന്നയിക്കുമ്പോൾ 53 കോടി കുടിശ്ശിക കൊടുത്തു. സമരം ചെയ്തതിൻ്റെ പേരിൽ 2000 പേരെ ഗുജറാത്തിൽ പിരിച്ചു വിട്ടു. ഇവിടെ സമരക്കാരോട് അനുഭാവപൂർണമായ സമീപനമാണ് സ്വീകരിക്കുന്നത്. സമരം ചെയ്യുന്നവരോട് വിരോധമില്ലെന്നും, പക്ഷേ സമരത്തിന് നേതൃത്വം നൽകുന്നവർ രാഷ്ട്രീയം വല്ലാതെ ഉപയോഗിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം വിചാരിച്ചാൽ വേതനം അങ്ങനെ വർധിപ്പിക്കാൻ കഴിയില്ല. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് വർധിപ്പിക്കാൻ കഴിയുമോയെന്ന സാങ്കേതിക കാര്യം അവർ പരിശോധിക്കട്ടെയെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.


IPL 2025
IPL 2025 | SRH vs DC | ഇനി പുറത്തേക്ക് ഹൈദരാബാദോ? പ്ലേ ഓഫ് സാധ്യത നിലനിർത്താന്‍ സണ്‍റൈസേഴ്സിന് ഇന്ന് ജീവന്‍മരണ പോരാട്ടം
Also Read
user
Share This

Popular

KERALA
WORLD
ശിക്ഷയോ പരിരക്ഷയോ? മൊബൈലും ലഹരിയും സുലഭമാകുന്ന കണ്ണൂർ സെൻട്രൽ ജയിൽ; നിസഹായരായി അധികൃതർ