ആസിഫ് അലി ചിത്രത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; സിനിമ നിർമിക്കാമെന്ന് പറഞ്ഞ് തട്ടിയത് 1.55 കോടി രൂപ

സമാനമായ രീതിയിൽ ഇതിനു മുൻപും ആഭ്യന്തര കുറ്റവാളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് പരാതിയുയർന്നിരുന്നു
ആസിഫ് അലി ചിത്രത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; സിനിമ നിർമിക്കാമെന്ന് പറഞ്ഞ് തട്ടിയത് 1.55 കോടി രൂപ
Published on

ആസിഫ് അലി നായകനാകുന്ന ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി. തിരുവനന്തപുരം സ്വദേശി തൗഷീഖ് ആർ ഒന്നര കോടിയോളം തട്ടിയെടുത്തു എന്നാണ് ആരോപണം. ഹരിപ്പാട് സ്വദേശി വിവേക് വിശ്വമാണ് പരാതി നൽകിയത്.

സിനിമ നിർമിക്കാം എന്ന പേരിൽ തൗഷീഖ് 1.55 കോടി രൂപ ഹരിപ്പാട് സ്വദേശിയിൽ നിന്നും തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. ബൂമറാങ് സിനിമയുടെ പ്രൊഡ്യൂസർ ആണ് തൗഷിഖ്. സമാനമായ രീതിയിൽ ഇതിനു മുൻപും ആഭ്യന്തര കുറ്റവാളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് പരാതിയുയർന്നിരുന്നു. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്നായിരുന്നു പരാതി. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.കെ. അനീഷ് ആണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് എറണാകുളം ജില്ലാക്കോടതി ചിത്രത്തിന്റെ റിലീസ് ത‍ടഞ്ഞിരുന്നു. നി‍ർമാണവുമായി ബന്ധപ്പെട്ട് പലതവണയായി അണിയറപ്രവർത്തക‍ർ പണം വാങ്ങിയെന്നായിരുന്നു അനീഷിന്റെ പരാതി.

നൈസാം സലാം പ്രൊഡക്ഷന്‍സാണ് ആഭ്യന്തര കുറ്റവാളിയുടെ നിർമാണം. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. ആസസ്റ്റ് അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com