മൂന്നര വയസുള്ള കുട്ടിയുള്‍പ്പെടെയാണ് മരണപ്പെട്ടത്
തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. ട്രിച്ചി റോഡിലുള്ള സിറ്റി ഹോസ്പിറ്റലിലാണ് തീപിടുത്തമുണ്ടായത്. മൂന്നര വയസുള്ള കുട്ടിയുള്‍പ്പെടെയാണ് മരണപ്പെട്ടത്. അപകടത്തില്‍ നൂറിലധികം പേര്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ആറ് പേര്‍ ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്നാണ് തീപടര്‍ന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. രോഗികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.