കല്ലടിക്കോട് ചുരക്കോട് ജംഷാദിന്റെ മകൻ ഫൈസാൻ ആണ് തിന്നർ കുടിച്ചത്
പാലക്കാട് പെയിൻ്റിൽ കലർത്തുന്ന തിന്നർ കുടിച്ച അഞ്ചു വയസുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചുരക്കോട് ജംഷാദിന്റെ മകൻ ഫൈസാൻ ആണ് തിന്നർ കുടിച്ചത്.
പ്ലാസ്റ്റിക് കുപ്പിയിൽ വീടിനുള്ളിൽ കരുതിയിരുന്ന തിന്നർ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. കുട്ടിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.