ചെങ്കടലായി മധുര; സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു

മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി
ചെങ്കടലായി മധുര; സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു
Published on

സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ കൊടി ഉയർന്നു. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. ബി. വി. രാഘവലു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവ പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പാർട്ടി കോൺഗ്രസിൻ്റെ പ്രധാന അജണ്ടകളിൽ ഒന്ന് ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുക എന്നതാണ്. സമ്മേളനത്തിൽ പുതിയ പിബി അംഗങ്ങളെയും കണ്ടെത്തും.

പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിനെ മുൻപ് തന്നെ സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ചോർന്നിരുന്നു. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല എന്നതടക്കമുള്ള വിമർശനങ്ങളാണ് സംഘടനാ റിപ്പോർട്ടിലുള്ളത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്താനും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ആശാ പ്രവർത്തകരെ കുറിച്ചും റിപ്പോർട്ട് പ്രതിപാദിക്കുന്നു.ആശ പ്രവർത്തകർക്കിടയിൽ സ്വാധീനം വർധിപ്പിക്കാനായില്ലെന്നാണ് പരാമർശം. സംഘടന റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com