fbwpx
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന് തലയോട്ടിക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 24 May, 2025 10:45 AM

അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യൻ അഭിഷേകിന് തലയോട്ടിക്ക് പൊട്ടലുണ്ടായി. അഭിഷേക് ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്

KERALA



തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യൻ പാലക്കാട് സ്വദേശി അഭിഷേകിന് തലയോട്ടിക്ക് പൊട്ടലുണ്ടായി. അഭിഷേക് ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.


ALSO READ: സംസ്ഥാനത്ത് പനി പടരുന്നു; പകർച്ചവ്യാധി ഭീഷണി, ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്


ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഈ സംഭവം ഉണ്ടാകുന്നത്. അഭിഷേകിന് പരിക്കേറ്റതിനെ തുടർന്ന് കാഷ്വാലിറ്റിയിൽ എത്തിച്ച് ചികിത്സ നൽകി അദ്ദേഹം തിരികെ താമസസ്ഥലത്തേക്ക് പോയി. രാത്രിയോടുകൂടി ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ വിദഗ്ധ ചികിത്സയിലാണ് തലയോട്ടിക്ക് ഗുരുതരമായ പൊട്ടൽ കണ്ടെത്തിയത്.  


സർക്കാർ ആശുപത്രികളിൽ ഇത്തരത്തിൽ ഉപകരണങ്ങൾ പൊട്ടിത്തെറിക്കുന്നതിൽ ആശങ്ക തുടരുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ എസ്എടി ആശുപത്രിയിലും സമാനസംഭവമുണ്ടായിരുന്നു.


ALSO READ: അരിവാൾ കാണിച്ച് ഭീഷണി, കണ്ണൂരിൽ എട്ടു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത; പ്രാങ്കെന്ന് വിശദീകരണം!

KERALA
"NSSന് കൊടുക്കാമെങ്കിൽ ഞങ്ങൾക്കും വേണം"; പാലക്കാട് നഗരസഭാ ശ്മശാനത്തിൽ പ്രത്യേക ഭൂമി ആവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ
Also Read
user
Share This

Popular

WORLD
BOLLYWOOD MOVIE
WORLD
റഷ്യ- യുക്രെയ്‌ന്‍ യുദ്ധത്തടവുകാരുടെ കൈമാറ്റം ആരംഭിച്ചു; ഇരുപക്ഷവും 390 പേരെ വീതം വിട്ടയച്ചു