fbwpx
"മുഹമ്മദ് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നു"; അൻവറിന് പിന്നാലെ കാരാട്ട് റസാഖും പാർട്ടി വിടുമോ?
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Oct, 2024 01:41 PM

സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് റസാഖിനെ നീക്കിയേക്കുമെന്നാണ് സൂചന

KERALA


കഴിഞ്ഞ കുറച്ച് നാളുകളായി പ്രമുഖ പാർട്ടികളിൽ നടന്ന നാടകീയ രംഗങ്ങൾക്കും അപ്രതീക്ഷിത കൂടുമാറ്റങ്ങൾക്കുമാണ് രാഷ്ട്രീയ കേരളം സാക്ഷിയായത്. ഭരണപക്ഷത്തിനെതിരെ വമ്പൻ ആരോപണങ്ങളുമായി അൻവർ ഇടതുകൂട് വിട്ടതാണ് തുടക്കം. അൻവറിൻ്റെ പ്രകടനത്തിന് ശേഷം കേരളം കണ്ടത് പ്രതിപക്ഷത്തിന് നേരെയുള്ള ഡോ. പി. സരിൻ്റെ ആക്രമണമായിരുന്നു. പ്രതിപക്ഷത്തിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനങ്ങളുമായി പി. സരിൻ കോൺഗ്രസ് വിട്ടു. പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബും പാർട്ടിയിൽ നിന്നും ഒഴിഞ്ഞു. ഇപ്പോൾ മുൻ സിപിഎം സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ് പാർട്ടി വിടുന്നെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് റസാഖിനെ നീക്കിയേക്കുമെന്നാണ് സൂചന. പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയെന്നതിൻ്റെ പേരിലാണ് ഈ നടപടിയെന്നാണ് വിവരം. എന്നാൽ തന്നോട് രാജിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കിൽ അവർക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നുമുളള നിലപാടിലാണ് കാരാട്ട് റസാഖ്.

ALSO READ: മാധ്യമ പ്രവർത്തകർക്കെതിരായ പട്ടി പരാമർശം: "കൃഷ്ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്ക്", അതേക്കുറിച്ച് തർക്കിക്കേണ്ടെന്ന് സിപിഎം നേതൃത്വം

കൂടുമാറിയ നേതാക്കൾക്ക് സമാനമായി, കോഴിക്കോട് കൊടുവള്ളി സ്വതന്ത്ര എംഎൽഎയായിരുന്ന കാരാട്ട് റസാഖും പാർട്ടി നേതൃത്വത്തിനെതിരെ വിമർശനങ്ങളുയർത്തി. മുഹമ്മദ് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്തെന്നാണ് റസാഖിൻ്റെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ അടിയൊഴുക്കുകളെ സംബന്ധിച്ച് നേതൃത്വത്തിന് നേരത്തെ പരാതി നൽകിയിരുന്നെന്ന് റസാഖ് പറയുന്നു.

മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗിനോട് ചേർന്ന് പാർട്ടി വലിയ പദ്ധതികൾ അട്ടിമറിച്ചു. ഇത് പല തവണ റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ വിഷയങ്ങൾ പാർട്ടി നേതൃത്വത്തിനെ അറിയിച്ച് 3 വർഷമായിട്ടും നടപടിയുണ്ടായില്ലെന്നും റസാഖ് ചൂണ്ടികാട്ടി. ഇപ്പോൾ ഇടതുപക്ഷ സഹയാത്രികൻ തന്നെയാണ്, എന്നാൽ നടപടികൾക്കായി ഒരാഴ്ച കൂടിയേ കാത്തിരിക്കൂ എന്നും റസാഖ് പറഞ്ഞു.

പാർട്ടി വിട്ടാൽ ഒരിക്കലും മുസ്ലിം ലീഗിലേക്ക് ഒരിക്കലും തിരിച്ച് പോകില്ലെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി. അൻവർ പാർട്ടിയിലേക്ക് ക്ഷണിച്ചെന്ന വാർത്തയും റസാഖ് തള്ളിയില്ല. സംസ്ഥാനത്ത് ഒരുപാട് പാർട്ടികൾ ഉണ്ടല്ലോ, ചിലപ്പോൾ പുതിയ പാർട്ടി രൂപീകരിക്കും, ചിലപ്പോൾ അൻവറുമായി ചേർന്ന് പ്രവർത്തിക്കും. അൻവറിൻ്റെ പാർട്ടിയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്- ഇതായിരുന്നു റസാഖിൻ്റെ മറുപടി.

ALSO READ: കോഴ വിവാദം: എൻസിപിയിൽ പോര് മുറുകുന്നു; പി.സി. ചാക്കോയുടെ മൗനത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം പ്രവർത്തകർ


കഴിഞ്ഞ ദിവസമാണ് ഇടതുമുന്നണിയുമായി തെറ്റിപിരിഞ്ഞ പി.വി. അന്‍വറും കാരാട്ട് റസാഖും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെത്തിയായിരുന്നു സന്ദർശനം. അന്‍വര്‍ പറയുന്ന രാഷ്ട്രീയത്തെ കുറിച്ച് കൂടുതൽ പഠിക്കാനായാണ് ചേലക്കരയിലെത്തിതെന്നായിരുന്നു റസാഖിൻ്റെ വിശദീകരണം.

എഡിജിപി എംആർ അജിത് കുമാറിനെതിരെയും പി ശശിക്കെതിരെയും വിമർശനവുമായി രംഗത്തെത്തിയ പി.വി. അൻവറിന് കാരാട്ട് റസാഖും പരോക്ഷ പിന്തുണ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയാണ് കാരാട്ട് റസാഖ് ആരോപണമുന്നയിച്ചത്. അൻവറിനൊപ്പം പാർട്ടി വിട്ടില്ലെങ്കിലും, അധികം വൈകാതെ പാർട്ടി വിട്ടേക്കുമെന്ന സൂചനയാണ് റസാഖും ഇപ്പോൾ നൽകുന്നത്.




KERALA
Kerala Budget 2025 | 'കേരളത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന; തനത് വരുമാന വര്‍ധന സഹായകമായി'
Also Read
user
Share This

Popular

KERALA
WORLD
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ