NEWSROOM
വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത; ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കമ്പനി മേധാവികളുമായി അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം
വാഹനപ്രേമികൾക്ക് സന്തോഷ വാർത്തയുമായി ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യ. പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. കയറ്റുമതിക്കായി തമിഴ്നാട്ടില്‍ ഒരു നിര്‍മാണ പ്ലാന്റ് ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് വിവരം.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കമ്പനി മേധാവികളുമായി അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം. 2021ലാണ് ഫോർഡ് ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിക്കുന്നത്. 2022ൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും നിർത്തിയിരുന്നു.
ഈ നീക്കം ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സൗകര്യമാകുമെന്ന് ഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. ഫോർഡ് നിർമിക്കാൻ ഉദേശിക്കുന്ന കാറുകളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് കമ്പനി അറിയിച്ചു.