fbwpx
വയനാട് തലപ്പുഴ മേഖലയിലെ കാട്ടുതീ മനുഷ്യ നിർമിതമെന്ന് വനം വകുപ്പ്; കമ്പമലയിൽ വീണ്ടും കാട്ടുതീ
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Feb, 2025 05:51 PM

ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നതായും ഡിഎഫ്ഒ ആരോപിച്ചു

KERALA


വയനാട് തലപ്പുഴ മേഖലയിലെ കാട്ടുതീ മനുഷ്യനിർമിതമെന്ന് വനം വകുപ്പ്. പുൽമേടുകൾക്ക് ബോധപൂർവം ആരോ തീവച്ചതാണ് എന്ന് നോർത്ത് ഡിഎഫ്ഒ മാർട്ടിൻ ലോവൽ സംശയം പ്രകടിപ്പിച്ചു. ഒരു മാസത്തിനിടയിൽ രണ്ടാമത്തെ തവണയാണ് ഉൾവനത്തിൽ തീ പടരുന്നത്.



കടുവ പ്രശ്നവുമായി ബന്ധപ്പെട്ട ദിവസങ്ങളിൽ ആണ് വനമേഖലയിൽ തീ പടർന്നിട്ടുള്ളത്. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നതായും ഡിഎഫ്ഒ ആരോപിച്ചു.



വയനാട് പഞ്ചാരകൊല്ലിക്ക് സമീപം കമ്പമലയിൽ വീണ്ടും കാട്ടുതീ പടരുകയാണ്. ഇന്നലെ കാട്ടുതീ ഉണ്ടായ പ്രദേശത്തോട് ചേർന്നാണ് ഇന്ന് വീണ്ടും തീപടർന്നത്. അഗ്നിരക്ഷാ സേനയും വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്. കാറ്റുള്ളതിനാൽ തീ വേഗത്തിൽ പടരുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.


ALSO READ: മഹാ കുംഭമേളയിൽ വീണ്ടും തീപിടിത്തം; ഏഴ് ടെൻ്റുകൾ കത്തിനശിച്ചു

NATIONAL
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു
Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു