fbwpx
പരിശ്രമം വിഫലം; ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ നാല് പേരും മരിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 16 Jan, 2025 08:40 PM

പത്തു വയസ്സുകാരി സറയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്

KERALA


ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ നാല് പേരും മരിച്ചു. ദമ്പതികൾ ആയ കബീർ, ഷാഹിന ഇവരുടെ മകളായ 10 വയസ്സുള്ള സറ, ഷാഹിനയുടെ സഹോദരിയുടെ മകൻ 12 വയസ്സുള്ള സനു എന്നിവരാണ് മരിച്ചത്. ചെറുതുരുത്തിയിലെ സറ ബേക്കറിയുടമയാണ് കബീർ


ALSO READ: അയൽവാസികൾ തമ്മിൽ തർക്കം; ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു


ആദ്യം കണ്ടെത്തിയത് ഷാഹിനയുടെ മൃതദേഹമാണ്. തുടർന്ന് 12 വയസുകാരൻ സനുവിൻ്റെ മൃതദേഹവും, കബീർ, സറ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. പത്തു വയസ്സുകാരി സറയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്.


ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. കുളിക്കാനായി ഭാരതപ്പുഴയിൽ ഇറങ്ങിയ നാല് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സംയുക്തമായാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്.

KERALA
വര്‍ക്കലയില്‍ ദ്രാവകം നല്‍കി മയക്കി യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ
Also Read
user
Share This

Popular

NATIONAL
NATIONAL
ഡല്‍ഹിയിലെ ജനവിധി സവിനയം അംഗീകരിക്കുന്നു; ജനങ്ങള്‍ക്കായി ഇനിയും പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി